അരിപ്പൊടിയും മുട്ടയും ഉണ്ടോ…? അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം

അപ്പോൾ ഈസി ആയി പനിയാരം പോലെ ടേസ്റ്റ് ഉള്ള അപ്പം തയ്യാറാക്കി എടുക്കാം. എങ്ങിനെ ആണെന്നല്ലേ… ദേ.. നോക്കിക്കോളൂ… !! ആദ്യം രണ്ടു കപ്പ്‌ നല്ല നൈസ് അരിപ്പൊടി ഒരു ബൌളിലേക്ക് ചേർത്ത് കൊടുക്കുക. ( പത്തിരി പൊടി ആണ് നല്ലത്. ) അതിലേക്ക് അര മുറി തേങ്ങ ചിരകിയത്, അഞ്ചു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത്, രണ്ടു മുട്ട, രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് പാകത്തിന് ഉപ്പും, നല്ല തിളച്ച വെള്ളവും ചേർത്ത് കൊടുത്തു നന്നായി മിക്സ്‌ ചെയ്യണം. ഈ മിക്സ്‌ ദോശ മാവിനേക്കാൾ കട്ടിയിൽ വേണം റെഡി ആക്കി എടുക്കാൻ. അങ്ങിനെ ആണെങ്കിൽ നല്ല സോഫ്റ്റ്‌ അപ്പം നമുക്ക് തയ്യാറാക്കി എടുക്കാം.

ഇനി അര മണിക്കൂർ അടച്ചു റസ്റ്റ്‌ ചെയ്യാൻ വേണ്ടി വക്കണം. അതിനുശേഷം ഒരു ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് കുഴി എല്ലാം മൂടുന്ന രീതിയിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ഇനി എണ്ണ നന്നായി ചൂടായി വന്നാൽ ഓരോ കുഴിയിലേക്കും മുക്കാൽ ഭാഗം മാവ് ചേർത്ത് കൊടുക്കുക. ഇനി ഗ്യാസ് നന്നായി കുറച്ചു വക്കണം. ഒരു സൈഡ് മൊരിഞ്ഞു വന്നാൽ മറിച്ചു ഇട്ടു കൊടുക്കണം. രണ്ടു സൈഡും പാകമായ ശേഷം കോരി മാറ്റുക. ഇനി ബാക്കിയുള്ള മാവിൽ നിന്നും എല്ലാ അപ്പവും ചുട്ടു എടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി നാലുമണി പലഹാരം തയ്യാർ… !! ഈ അപ്പം വെറുതെ കഴിക്കാനും, അല്ലെങ്കിൽ ചട്ണിയുടെ കൂടെ കഴിക്കാനും സൂപ്പർ ടേസ്റ്റ് ആണ്.

Thanath Ruchi

Similar Posts