വായിൽ വെള്ളമൂറുന്ന വെറൈറ്റി ടേസ്റ്റ് ഉള്ള സ്പാനിഷ് ഓംലറ്റ് തയ്യാറാക്കാൻ ഇത്ര എളുപ്പം ആയിരുന്നോ

വളരെ എളുപ്പത്തിൽ സ്പാനിഷ് ഓംലറ്റ് വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങിനെ എന്ന് നോക്കിയാലോ… ! ആദ്യം ഒരു ഉരുളൻ കിഴങ്ങ് തോൽ കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം കനം കുറച്ചു അരിഞ്ഞു എടുക്കണം. ഒരു സവാള കനം കുറച്ചു ചെറുതായി അരിഞ്ഞു എടുക്കണം. ചെറിയ കഷ്ണം കാബേജ് കനം കുറച്ചു അരിഞ്ഞു എടുക്കണം.

ഇനി ഒരു പാൻ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കണം. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം സവാളയും, കാബേജും ചേർത്ത് നന്നായി വഴറ്റുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. ചൂട് കുറച്ചു വക്കാൻ മറക്കരുത്. മറ്റൊരു പാത്രത്തിലേക്ക് നാലു മുട്ട പൊട്ടിച്ചു ചേർക്കുക. അതിലേക്ക് പാകത്തിന് ഉപ്പ്, ഒന്നര സ്പൂൺ കുരുമുളക് പൊടി, ഒരു പച്ചമുളക് അരിഞ്ഞത്, അൽപ്പം മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ്‌ ചെയ്യുക.

അപ്പോഴേക്കും വെന്തു വന്ന പച്ചക്കറികൾ മുട്ട മിക്സ്‌ ചെയ്തു വച്ചിരിക്കുന്ന പാത്രത്തിലേക്ക് ചേർത്ത് കൊടുക്കണം. ഇനി ഒന്നുകൂടി നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് മുക്കാൽ ഭാഗം മുട്ട കൂട്ട് ചേർത്ത് കൊടുക്കണം. ഒന്നു സെറ്റ് ആയാൽ ചീസ് ഗ്രേറ്റ്‌ ചെയ്തത് അതിനു മുകളിൽ തൂവി കൊടുക്കണം. അതിനു മുകളിൽ ആയി ബാക്കിയുള്ള മുട്ട മിക്സ്‌ കൂടി ചേർത്ത് നന്നായി പരത്തി എടുക്കുക. ഈ സമയത്ത് ചൂട് നല്ല വണ്ണം കുറച്ചു വക്കാൻ മറക്കല്ലേ. ഇനി അഞ്ചു മിനിറ്റ് അടച്ചു വക്കണം. അഞ്ചു മിനിറ്റിനു ശേഷം ഓംലറ്റ് മറിച്ചു ഇട്ടു കൊടുക്കണം. ഇനി രണ്ടു മിനിറ്റ് കൂടി അടച്ചു വക്കണം. അതിനു ശേഷം നമ്മുടെ ഓംലറ്റ് വാങ്ങി വക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി സ്പാനിഷ് ഓംലറ്റ് റെഡി.! ഈ സ്പാനിഷ് ഓംലറ്റ് ഇങ്ങിനെ തന്നെ കഴിക്കാനും, അതല്ലാ, ബ്രെഡിന്റെ കൂടെ സാൻവിച്‌ പോലെ കഴിക്കാനും സൂപ്പർ ടേസ്റ്റ് ആണ് മക്കളെ.

Thanath Ruchi

Similar Posts