വായിൽ വെള്ളമൂറുന്ന ടേസ്റ്റുമായി തട്ടുകട സ്പെഷ്യൽ മുട്ട ബുർജി ഈസി ആയി തയ്യാറാക്കുന്നത് എങ്ങിനെ ആണെന്ന് നോക്കൂ

ആദ്യം നാലു മുട്ട പാകത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കണം. ഇനി ഒരു സവാള ചെറുതായി അരിഞ്ഞു വക്കണം. ഒരു തക്കാളി ചെറുതായി അരിഞ്ഞു വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ചൂടായ ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടു തണ്ട് കറിവേപ്പിലയും, രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക.

ഇനി അതിലേക്ക് തക്കാളി അരിഞ്ഞു വച്ചിരിക്കുന്നത് ചേർത്ത് വഴറ്റുക. ഒരു നുള്ള് ഉപ്പും ചേർത്ത് വഴറ്റുക. നന്നായി വഴന്നു വന്നാൽ അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി, മുക്കാൽ സ്പൂൺ കുരുമുളക് പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് മിക്സ്‌ ചെയ്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ഈ സമയത്ത് ചൂട് നന്നായി കുറച്ചു വക്കാൻ മറക്കരുത് ട്ടോ. ഇനി നന്നായി മിക്സ്‌ ചെയ്തു വാങ്ങി വക്കുക. ഇപ്പോൾ അൽപ്പം മല്ലിയില കൂടി ചേർത്താൽ ടേസ്റ്റ് കൂടും.

സവാളയും തക്കാളിയും നന്നായി വഴറ്റി പൊടികൾ എല്ലാം ചേർത്ത സമയത്ത് ഉപ്പ് ചേർത്ത് വേവിച്ച ഗ്രീൻപീസ്, അല്ലെങ്കിൽ മുതിര ചേർത്ത് മിക്സ്‌ ചെയ്‌താൽ തട്ടുകടയിൽ നിന്നും ലഭിക്കുന്ന സൂപ്പർ ഡിഷ്‌ ആയി. വാങ്ങി വച്ച ശേഷം അൽപ്പം സവാള കൊത്തി അരിഞ്ഞത് കൂടി ചേർക്കണം. തട്ടുകട മിസ്സ്‌ ചെയ്യുന്നവർക്ക് വീട്ടിൽ തന്നെ ഇങ്ങിനെ ട്രൈ ചെയ്യാവുന്നതേ ഉള്ളൂ. ഈ എഗ്ഗ് ബുർജി ചോറിന്റെ കൂടെയും, ചപ്പാത്തിയുടെ കൂടെയും, വെറുതെ കഴിക്കാനും അടിപൊളി ടേസ്റ്റ് ആണുട്ടോ…. !!

Thanath Ruchi

Similar Posts