സദ്യ സ്പെഷ്യൽ തക്കാളി പച്ചടി തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നോ

വീട്ടിലെ സദ്യക്ക് ഈസി ആയി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഡിഷ്‌ ആണിത്. അതുപോലെ നേരം വൈകിയ സമയത്ത് തയ്യാറാക്കി എടുക്കാൻ പറ്റിയ ഈസി ഡിഷ്‌ കൂടി ആണ്. അപ്പോൾ എങ്ങിനെ ആണ് തക്കാളി പച്ചടി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു തക്കാളി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം കനം കുറച്ചു ചെറുതായി അരിഞ്ഞു എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കാൽ കപ്പ്‌ വെള്ളവും ചേർത്ത് തിളപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. അപ്പോഴേക്കും പച്ചടിയിലേക്ക് ഉള്ള അരപ്പ് റെഡി ആക്കി എടുക്കാം. അതിനു വേണ്ടി അര കപ്പ് തേങ്ങ ചിരകിയതും, രണ്ടു പച്ചമുളകും, രണ്ടു കറിവേപ്പിലയും, ഒരു സ്പൂൺ കടുകും കൂടി നന്നായി അരച്ചു എടുക്കണം.

തക്കാളി ഒന്നു തിളച്ചു വന്നാൽ അതിലേക്ക് അര കപ്പ് തൈര് ചേർത്ത് കൊടുക്കുക. തക്കാളി നന്നായി വേവിക്കേണ്ട ആവശ്യം ഇല്ല. ചില ഭാഗങ്ങളിൽ തക്കാളി വേവിക്കാതെ പച്ചക്കു ചേർത്തും പച്ചടി തയ്യാറാക്കാറുണ്ട്. തൈര് ചേർത്ത് ചൂടായി വന്നാൽ നമ്മൾ അരച്ചു വച്ചിരിക്കുന്ന തേങ്ങ അരപ്പ് ചേർത്ത് കൊടുക്കുക. ഇനി തിളപ്പിക്കരുത്. ഒന്നു ചൂടായി വന്നാൽ ഗ്യാസ് ഓഫ്‌ ചെയ്യുക. ഇനി പച്ചടിയിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. അതിലേക്ക് ഒരു സ്പൂൺ കടുകും, രണ്ടു വറ്റൽമുളകും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റി നമ്മുടെ പച്ചടിയിലേക്ക് ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി തക്കാളി പച്ചടി തയ്യാർ.!

Thanath Ruchi

Similar Posts