സൂപ്പർ ടേസ്റ്റ് ഉള്ള കപ്പ കട്ലറ്റ് കഴിച്ചു നോക്കിയിട്ടുണ്ടോ ഇല്ലാത്തവർ ഇങ്ങോട്ട് പോന്നോളൂ
വളരെ സിംപിൾ ആയി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ടേസ്റ്റി ഐറ്റം ആണ് കപ്പ കട്ലറ്റ്. അപ്പോൾ ഇതെങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ കപ്പ തൊലി കളഞ്ഞു വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആക്കി ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചു മാറ്റണം. വേവിക്കുമ്പോൾ പാകത്തിന് ഉപ്പും അര സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് കൊടുക്കണം.
ഇനി നമുക്ക് ഇതിലേക്ക് മസാല റെഡി ആക്കണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ചൂടായി വന്നാൽ അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. അതിനു ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും, രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. അര സ്പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുക്കണം. നന്നായി ചെറിയ ചൂടിൽ വഴറ്റുക. സവാള വഴന്നു വന്നാൽ അതിലേക്ക് മുക്കാൽ സ്പൂൺ മുളക്പൊടി, അര സ്പൂൺ കുരു മുളക്പൊടി, അര സ്പൂൺ ഗരം മസാല, കാൽ സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ഇനി വേവിച്ചു ഊറ്റിയ കപ്പ നന്നായി ഉടച്ചു വക്കണം. വഴറ്റി കൊണ്ടിരിക്കുന്ന സവാള മിക്സിലേക്ക് ഈ ഉടച്ച വച്ച കപ്പ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം അൽപ്പം മല്ലിയില കൂടി ചേർത്ത് ഗ്യാസ് ഓഫ് ചെയ്യുക. ഇനി ചൂടാറിയ ശേഷം കപ്പ കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം കട്ലറ്റിന്റെ ഷേപ്പിൽ പരത്തി ഉരുട്ടി എടുക്കുക. ഇനി രണ്ടു മുട്ട ഉടച്ചു വക്കുക.അര കപ്പ് ബ്രെഡ് ക്രമ്സ് റെഡി ആക്കി വക്കുക. ഇനി പരത്തി വച്ചിരിക്കുന്ന ഓരോ കട്ലറ്റും ആദ്യം മുട്ടയുടെ മിക്സിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു എടുക്കുക. എല്ലാം അങ്ങിനെ തന്നെ ചെയ്തു വക്കുക. ഇനി നമുക്ക് കട്ലറ്റ് പൊരിച്ചു കോരണം. ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഓയിൽ ചേർത്ത് കൊടുക്കുക.നന്നായി ചൂടായി വന്നാൽ അതിലേക്ക് ഓരോരോ കട്ലറ്റ് ആയി ഇട്ടു കൊടുക്കണം. ഇനി ചൂട് നല്ലവണ്ണം കുറച്ചു വക്കണം. ഒരു സൈഡ് ആയി വന്നാൽ തിരിച്ചു ഇട്ടു കൊടുക്കുക. ഇനി എല്ലാം ഇങ്ങിനെ തന്നെ പൊരിച്ചു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി കപ്പ കട്ലറ്റ് തയ്യാർ… !!
https://www.youtube.com/watch?v=7bIbudAceWA
