കപ്പ കറി ഈ രീതിയിൽ തേങ്ങ വറുത്തരച്ചു തയ്യാറാക്കി നോക്കിയിട്ടുണ്ടോ

അൽപ്പം സ്‌പൈസി ആയ കറികൾ ഇഷ്ടമുള്ളവർക്ക് ഈ കറി എന്തായാലും ഇഷ്ടമാകും. ചപ്പാത്തിയുടെ കൂടെയും, ഇടിയപ്പത്തിന്റെ കൂടെയും അല്ലെങ്കിൽ ദോശയുടെയും, ഇഡ്ഡലിയുടെയും കൂടെ വരെ നമുക്ക് ഈ കറി കഴിക്കാൻ അടിപൊളി ആണ്. അപ്പോൾ നമുക്ക് എങ്ങിനെ ആണ് ഈ കപ്പ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം.

 

ആദ്യം ഒരു മീഡിയം വലുപ്പത്തിൽ ഉള്ള കപ്പ തൊലി കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കി വെള്ളത്തിൽ കഴുകി എടുക്കുക. അതിനു ശേഷം കാൽ സ്പൂൺ മഞ്ഞൾപൊടിയും, പാകത്തിന് ഉപ്പും ചേർത്ത് വേവിച്ചു എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇനി അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ചെറിയ ചൂടിൽ നന്നായി വറുക്കുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, ഒന്നര സ്പൂൺ മല്ലിപൊടി എന്നിവ ചേർത്ത് നന്നായി വറുത്തു മാറ്റി വക്കുക. ചൂടാറിയ ശേഷം നന്നായി അരച്ച് എടുക്കണം.

 

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു സവാള കനം കുറച്ചു അരിഞ്ഞത് ചേർത്ത് വഴറ്റുക. ഒന്നു വാടി വന്നാൽ അതിലേക്ക് രണ്ടു പച്ചമുളക് കീറിയതും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന കപ്പയും, തേങ്ങ വറുത്തു അരച്ചതും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. നന്നായി തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി നാലു ഉള്ളി വെളിച്ചെണ്ണയിൽ നന്നായി വഴറ്റി നമ്മുടെ കറിയിൽ ചേർത്ത് കൊടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി കപ്പ കറി തയ്യാർ… !!

https://www.youtube.com/watch?v=MBiYb3f7VoA

Thanath Ruchi

Similar Posts