മത്തങ്ങാ പരിപ്പ് കറി ഒരു പഴയ നാടൻ രുചിയിലൂടെ തയ്യാറാക്കാം

മത്തങ്ങ ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഈ കറിയും ഇഷ്ടമാകും. അപ്പോൾ നമുക്ക് എങ്ങിനെ ആണ് ഈ കറി റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം നമുക്ക് പരിപ്പ് വേവിച്ചു എടുക്കണം. കാൽ കപ്പ് പരിപ്പ് പാകത്തിന് വെള്ളം ചേർത്ത് നന്നായി വേവിക്കുക.

ഇനി ഒരു മത്തങ്ങയുടെ പകുതി ഭാഗം എടുത്തു കഷണങ്ങൾ ആക്കി മുറിച്ചു വക്കുക. ഇനി അത് വേവിച്ചു വച്ചിരിക്കുന്ന പരിപ്പിലേക്ക് ചേർക്കുക. ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി രണ്ടു പച്ചമുളക് കീറിയത് എന്നിവ ചേർത്ത് കൊടുക്കുക. ഇനി പാകത്തിന് ഉപ്പും ഒരു ഗ്ലാസ് വെള്ളവും കൂടി ചേർത്ത് നന്നായി വേവിച്ചു എടുക്കുക. (നല്ല പഴുത്ത മത്തങ്ങ നോക്കി എടുക്കാൻ ശ്രദ്ധിക്കുക. പിന്നെ പുളി വേണ്ടവർക്ക് അൽപ്പം പുളി പിഴിഞ്ഞു ഈ സമയത്തു ചേർക്കാം. പുളി വേണ്ടെങ്കിൽ ചേർക്കേണ്ട ആവശ്യം ഇല്ല. )

മത്തങ്ങ വെന്തു വരുമ്പോഴേക്കും നമുക്ക് തേങ്ങാ അരപ്പ് റെഡി ആക്കണം. അതിനു വേണ്ടി അര മുറി തേങ്ങ, ഒരു നുള്ള് ജീരകം, രണ്ടു ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കണം. മത്തങ്ങ വെന്തു തിളച്ചു കൊണ്ടിരിക്കുന്ന കറിയിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത് ട്ടോ. ഇനി കറി ഒന്നു തിളക്കാൻ തുടങ്ങിയാൽ വാങ്ങി വക്കണം. അധികം തിളപ്പിച്ചാൽ ടേസ്റ്റ് കുറയും. ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിനുശേഷം രണ്ടു വറ്റൽമുളകും, രണ്ടു കറിവേപ്പിലയും ചേർത്ത് കറിയിലേക്ക് ചേർത്താൽ നമ്മുടെ അടിപൊളി മത്തങ്ങാക്കറി റെഡി…. !! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts