മുരിങ്ങയില കൊണ്ടു പരിപ്പ് ഇല്ലാതെ ഈ രീതിയിൽ സൂപ്പർ ടേസ്റ്റ് ഉള്ള കറി തയ്യാറാക്കി എടുത്തിട്ടുണ്ടോ

തയ്യാറാക്കാൻ വളരെ സിംപിളും അതേപോലെ ഭയങ്കര ടേസ്റ്റ് ആണ് ഈ കറി. അപ്പോൾ സമയം കളയണ്ട എങ്ങിനെ ആണ് കറി റെഡി ആക്കുന്നത് എന്നു നോക്കാം. ആദ്യം കുറച്ചു മുരിങ്ങയില നുള്ളി എടുത്തു നന്നായി കഴുകി എടുക്കുക. ഇനി അര മുറി തേങ്ങ അരച്ച് എടുക്കണം. അതിനു വേണ്ടി അര മുറി തേങ്ങാ, കാൽ സ്പൂൺ മഞ്ഞൾപൊടി, രണ്ടു വറ്റൽമുളക്, ഒരു നുള്ള് ചെറിയ ജീരകം, രണ്ടു വെളുത്തുള്ളി എന്നിവ ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ച് എടുക്കുക.

ഇനി ഒരു ചീന ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിനുശേഷം രണ്ടു വറ്റൽമുളക് പൊട്ടിച്ചു ചേർത്ത് കൊടുക്കുക. ഇനി അഞ്ചു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കണം. ഉള്ളി നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ മുരിങ്ങയില ചേർത്ത് കൊടുക്കുക.

നന്നായി മിക്സ്‌ ചെയ്യുക. രണ്ടു മിനിറ്റ് അടച്ചു വക്കണം. ഇനി തുറന്ന് അതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്യുക. പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. വേണമെങ്കിൽ അര ഗ്ലാസ്‌ വെള്ളം ചേർത്ത് കൊടുക്കാം. ഇനി കറി തിളപ്പിച്ച്‌ എടുക്കേണ്ട ആവശ്യം ഇല്ല. ( കറി തിളച്ചു വന്നാൽ മുരിങ്ങയിലയും വെള്ളവും വേറെ വേറെ നിക്കും.

അതു കൊണ്ടു തിളപ്പിക്കരുത്. ) നല്ല വണ്ണം ചൂടായി തിളക്കാൻ തുടങ്ങിയാൽ കറി ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി മുരിങ്ങയില കറി തയ്യാർ… !! ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി കറിയാണ് ഈ മുരിങ്ങയില കറി.

Thanath Ruchi

Similar Posts