അസാധ്യ രുചിയിൽ ഊണിനു ഉണക്ക ചെമ്മീൻ കറി ഈ രീതിയിൽ തയ്യാറാക്കാം

പല നാട്ടിലും പല രീതിയിൽ ആയിരിക്കും കറികൾ ഓക്കെ തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ എന്റെ നാട്ടിലെ രീതിയിൽ ഉണക്ക ചെമ്മീൻ കറി വക്കുന്നത് എങ്ങിനെ ആണെന്ന് നോക്കു. സൂപ്പർ ടേസ്റ്റ് ആണുട്ടോ.

ആദ്യം കുറച്ചു ഉണക്ക ചെമ്മീൻ നന്നായി കഴുകി എടുക്കുക. അതിന് ശേഷം നന്നായി വറുത്തു എടുക്കണം. ഡ്രൈ റോസ്റ്റ് ആണ് ചെയ്യേണ്ടത്. ഇനി ഒരു തവി വച്ചു നന്നായി അമർത്തി കൊടുക്കണം. കാലുകൾ ഒക്കെ പോയി കിട്ടാനാണ് ഇങ്ങിനെ ചെയ്യുന്നത്. ഇനി അതിന്റെ തലയും ഒഴിവാക്കുക. ഒരു ചട്ടിയിൽ ഒന്നര സ്പൂൺ മുളക്പൊടി, അര സ്പൂൺ മല്ലിപൊടി, മുക്കാൽ സ്പൂൺ മഞ്ഞൾപൊടി, മൂന്നു പച്ചമുളക് കീറിയത്, രണ്ടു വെളുത്തുള്ളിയും, രണ്ടു ചെറിയ ഉള്ളിയും ചതച്ചത്, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത് രണ്ടു തണ്ട് കറിവേപ്പില, ഒരു തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞു ചേർത്ത് കൊടുക്കണം. ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി കുതിർത്ത്‌ പുളി വെള്ളം ചേർത്ത് കൊടുക്കുക. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി ഇത് അടുപ്പിൽ വച്ചു നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നാൽ അതിലേക്ക് ചെമ്മീൻ ചേർത്ത് കൊടുക്കണം. കുറച്ചു നേരം കൂടി തിളപ്പിച്ച്‌ എടുക്കുക.

ഇനി നമുക്ക് കറിയിലേക്ക് ആവശ്യമായ അരവ് റെഡി ആക്കണം. അര മുറി തേങ്ങാ ചിരകിയതും, അര സ്പൂൺ പെരുംജീരകവും കൂടി അര ഗ്ലാസ്‌ വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കണം. ഇനി ഈ അരവ് കറിയിലേക്ക് ചേർത്ത് കൊടുക്കുക. അരവ് ചേർത്ത് ഒന്നു തിളച്ചാൽ വാങ്ങി വക്കണം. ഇനി കറിയിൽ വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി അഞ്ചാറ് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കണം. ഇനി നന്നായി വഴറ്റുക. നല്ല ഗോൾഡൻ ബ്രൗൺ നിറം വന്നാൽ അതെടുത്തു കറിയിലേക്ക് ഒഴിക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ഉണക്ക ചെമ്മീൻ കറി തയ്യാർ… !!

Thanath Ruchi

Similar Posts