നാവിൽ കൊതിയൂറുന്ന ചിക്കൻ ടിക്ക മസാല വളരെ എളുപ്പത്തിൽ തയ്യാറാക്കാം

വെറൈറ്റി രുചിയുള്ള ചിക്കൻ ടിക്ക മസാല എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ എല്ല് ഇല്ലാത്ത ചിക്കൻ നന്നായി കഴുകി എടുക്കുക. ഇനി അതിലേക്ക് അര സ്പൂൺ മുളക്പൊടി, അര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ചിക്കൻ മസാല, അര സ്പൂൺ ജീരക പൊടി, നാലു സ്പൂൺ തൈര്, ഒരു ചെറുനാരങ്ങ യുടെ നീര്, പാകത്തിന് ഉപ്പ്, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു മണിക്കൂർ റെസ്റ് ചെയ്യാൻ വേണ്ടി ഫ്രിഡ്ജിൽ വക്കണം.

ഒരു മണിക്കൂർ കഴിഞ്ഞ് ശേഷം ചിക്കൻ നമുക്ക് വറുത്തു എടുക്കണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ ബട്ടർ അല്ലെങ്കിൽ ഓയിൽ ചേർത്ത് കൊടുക്കണം. ഇനി ചിക്കൻ കഷണങ്ങൾ ഓരോന്നായി ഇട്ടു കൊടുത്ത് തിരിച്ചും മറിച്ചും ഇട്ടു വറുത്തു എടുക്കുക. മുക്കി പൊരിക്കേണ്ട ആവശ്യം ഇല്ല. ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് രണ്ടു സവാള ചെറുതായി കുനു കുനെ അരിഞ്ഞത് ചേർത്ത് കൊടുക്കുക. രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കണം. ഇനി നന്നായി വഴറ്റുക. ഇനി രണ്ടു തക്കാളി വേവിച്ചു അരച്ചത് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക. ഇനി പൊടികൾ ചേർത്ത് കൊടുക്കണം.

ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല, ഒരു സ്പൂൺ ചിക്കൻ മസാല, അര സ്പൂൺ ജീരക പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പൊടിയുടെ പച്ചമണം മാറിയാൽ അതിലേക്ക് ഒരു ഗ്ലാസ്‌ ചൂടുള്ള വെള്ളം ചേർത്ത് കൊടുക്കണം. കറി തിളച്ചാൽ വറുത്തു വച്ചിരിക്കുന്ന ചിക്കൻ പീസ് ചേർത്ത് മിക്സ്‌ ചെയ്യുക. തിളച്ചു തുടങ്ങിയാൽ അതിലേക്ക് അര കപ്പ് ഫ്രഷ് ക്രീം ചേർത്ത് കൊടുക്കണം. ( ക്രീമിനു പകരം തേങ്ങാ പാൽ ചേർത്താൽ മതിയാകും. ) ഇനി അൽപ്പം കസൂരി മേത്തിയും, മല്ലിയിലയും തൂവിയാൽ നമ്മുടെ ഉഗ്രൻ കറി റെഡി… !!

Thanath Ruchi

Similar Posts