സദ്യ സ്പെഷ്യൽ കൂട്ടുകറി ഈ രീതിയിൽ പെർഫെക്ട് ആയി തയ്യാറാക്കി നോക്കൂ

ആദ്യം ഒരു കപ്പ് കടല കാൽ സ്പൂൺ മഞ്ഞൾപൊടിയും, അര സ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി വേവിച്ചു എടുക്കുക. ഇനി ഒരു നേന്ത്ര കായ ചെറിയ കഷണങ്ങൾ ആക്കിയത്, ചെറിയ കഷ്ണം ചേന കഷണങ്ങൾ ആക്കിയത് എന്നിവ നന്നായി കഴുകി എടുക്കുക. അതിനു ശേഷം നന്നായി വേവിച്ചു എടുക്കണം. വേവിക്കുമ്പോൾ അര സ്പൂൺ മുളക്പൊടിയും കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് കൊടുക്കുക.

ഇനി അര മുറി തേങ്ങ ചിരകിയതും, അര സ്പൂൺ ചെറിയ ജീരകവും ചേർത്ത് അരച്ച് എടുക്കണം. നന്നായി അരക്കേണ്ട ആവശ്യം ഇല്ല. ഇനി വെന്തു വന്ന കടലയിലേക്ക് വെന്തു വന്ന കായയും ചേനയും ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി പാകത്തിന് ഉപ്പും, രണ്ടു അച്ചു ശർക്കരയും ചേർത്ത് തിളപ്പിക്കുക. അതിലെ വെള്ളം മുഴുവൻ വറ്റിയ ശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് കൊടുക്കണം. കൂട്ടുകറി നല്ല കട്ടിയിൽ ആണ് ഇരിക്കേണ്ടത്. അതുകൊണ്ട് വെള്ളം ഉണ്ടാകരുത്. ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടണം. ഈ വറവിൽ ആണ് ടേസ്റ്റ് ഒളിഞ്ഞു ഇരിക്കുന്നത്. അതുകൊണ്ട് ഈ സൈഡ് വളരെ ശ്രദ്ധിച്ചു വേണം ചെയ്തു എടുക്കാൻ. ഇതിലേക്ക് നമ്മൾ ഒരു തേങ്ങാ വറവ് ഇടുന്നുണ്ട്. അപ്പോൾ ഈ കറിക്ക് നമ്മൾ ഒന്നര തേങ്ങ ഉപയോഗിക്കണം. ഇത്രയും വറവ് ഇട്ടാൽ ആണ് നമ്മുടെ കൂട്ടുകറിക്ക് ടേസ്റ്റ് ഉണ്ടാകുകയുള്ളൂ. അത് മറക്കല്ലേ.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. അതിനുശേഷം രണ്ടു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി നാലോ അഞ്ചോ വറ്റൽമുളക്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കണം. ഇനി ഒരു തേങ്ങ ചിരകിയത് ചേർത്ത് ചെറിയ ചൂടിൽ നന്നായി വറുത്തു എടുക്കണം. നല്ല ഗോൾഡൻ നിറം ആയാൽ രണ്ടു സ്പൂൺ കുരുമുളക് പോടി ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കഷണങ്ങൾ ചേർത്ത് കൊടുക്കണം. ചേനയും കായയും നന്നായി ഉടച്ചു കൊടുക്കണം. ഇനി കുറച്ചു നേരം നന്നായി മിക്സ്‌ ചെയ്ത ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ഇപ്പോൾ നമ്മുടെ അടിപൊളി കൂട്ടുകറി തയ്യാർ… !!

Thanath Ruchi

Similar Posts