ദിവസങ്ങളോളം കേടു കൂടാതെ ഇരിക്കുന്ന അവൽ വിളയിച്ചത് തയ്യാറാക്കുന്നത് നോക്കു
തനി നാടൻ വിഭവമായ അവൽ വിളയിച്ചത് തയ്യാറാക്കാൻ ഇത്രയും ഈസി ആയിരുന്നോ.. അതേ, അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നമുക്ക് വീട്ടിലും തയ്യാറാക്കി എടുക്കാം. എങ്ങിനെ എന്നല്ലേ.. ഇതാ നോക്കിക്കോളൂ.. ആദ്യം അര കിലോ നല്ല മട്ട അവൽ വറുത്തു എടുക്കണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അവൽ വറുത്തു എടുക്കുക. ( അഞ്ചു മിനിറ്റിൽ കൂടുതൽ വറുക്കരുത്. )മട്ട അവൽ ആണ് വെളുത്ത അവലിനേക്കാൾ നല്ലത്.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു മുക്കാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. അതിലേക്ക് മുക്കാൽ കിലോ ശർക്കര ചേർത്ത് കൊടുക്കണം. ഇനി ശർക്കര നന്നായി അലിഞ്ഞു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. അധികം കട്ടിയായി പോകരുത്. ചൂടാറിയ ശേഷം നന്നായി അരിച്ചു എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു തേങ്ങ ചിരകിയത് ചേർത്ത് നന്നായി വഴറ്റുക. ചെറിയ ചൂടിൽ വേണം വഴറ്റി എടുക്കാൻ. ഒരുപാട് വറുക്കേണ്ട ആവശ്യം ഇല്ല. തേങ്ങയിലെ ജലാംശം ഒന്നു മാറി കിട്ടിയാൽ മതി.
ഇനി വറുത്തു എടുത്ത തേങ്ങയിലേക്ക് അരിച്ചു വച്ചിരിക്കുന്ന ശർക്കര പാനി ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യണം. ഇനി അതിലേക്ക് വറുത്തു വച്ചിരിക്കുന്ന അവൽ കൂടി ചേർത്ത് കൊടുക്കുക. ഇനി പതുക്കെ നന്നായി മിക്സ് ചെയ്തു എടുക്കണം. ഒന്നര സ്പൂൺ ഏലക്ക പൊടി ചേർത്ത് കൊടുക്കണം. നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ നല്ല മണം വരുന്നുണ്ടാകും. അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇനി എല്ലാം കൂടെ നന്നായി സെറ്റ് ആക്കി വക്കുക. ഇനി ഇതിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അമ്പതു ഗ്രാം നെയ്യ് ചേർത്ത് കൊടുക്കുക. അതിലേക്ക് അര കപ്പ് അണ്ടിപ്പരിപ്പ്, അര കപ്പ് പൊട്ടുകടല, കാൽ കപ്പ് കറുത്ത എള്ള് എന്നിവ ചേർത്ത് വഴറ്റുക. ഇനി അത് നമ്മുടെ അവലിലേക്ക് ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി അവൽ വിളയിച്ചത് തയ്യാർ… !!
