ഡയമണ്ട് കട്ട് ഈസി ആയി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ; എല്ലാവര്ക്കും ഇഷ്ടപെടും
ഒരു ബേക്കറി പലഹാരം ആണ് ഡയമണ്ട് കട്ട്. വലിയ വില കൊടുത്തു വാങ്ങുന്ന ഈ പലഹാരം നമുക്ക് വളരെ ഈസി ആയി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദയും, ഒരു കപ്പ് ഗോതമ്പ് പൊടിയും ചേർക്കുക. അതിലേക്ക് പാകത്തിന് പഞ്ചസാര പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, അര സ്പൂൺ ബേക്കിങ് പൌഡർ, ഒരു മുട്ട നന്നായി പതപ്പിച്ചത് എന്നിവ ചേർത്ത് കൊടുക്കണം.
ഇനി ഇവ എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ഇനി കുറേശ്ശേ വെള്ളം ചേർത്ത് നന്നായി കുഴച്ചു എടുക്കുക. മയം വരാൻ വേണ്ടി കുറച്ചു നേരം മാവ് അടച്ചു വക്കണം. ( ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചു എടുത്താൽ മതി.) ഇനി മാവ് എടുത്തു ഒന്നുകൂടി നന്നായി കുഴക്കുക. ഇനി വലുതായി പരത്തി എടുക്കുക. അതിനു ശേഷം ഒരു കത്തി ഉപയോഗിച്ച് ചെരിഞ്ഞു കട്ട് ചെയ്യുക. അതിനു ശേഷം നേരെ ഓപ്പോസിറ് സൈഡിൽ അതേ പോലെ കട്ട് ചെയ്തു എടുക്കുക. ഇപ്പോൾ ഡയമണ്ട് കട്ട് ശരിയായി വന്നിട്ടുണ്ടാകും. ഇത് ഓരോന്നായി മാറ്റി വക്കുക.
ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കണം. നന്നായി ചൂടായി വന്നാൽ അതിലേക്ക് ഓരോന്നായി ഇട്ടു കൊടുത്ത് വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി ബേക്കറിയിൽ നിന്നും വാങ്ങിക്കുന്ന ഡയമണ്ട് കട്ട് തയ്യാർ… !! ഇനി ചായ കുടിക്കുമ്പോൾ വേറെ പലഹാരം അന്വേഷിച്ചു നടക്കേണ്ടല്ലോ അല്ലെ.
