|

അടിപൊളി എഗ്ഗ് സ്‌റ്റൂ തയ്യാറാക്കി എടുക്കൂ നിമിഷ നേരം കൊണ്ട്; രുചി വേറെ ലെവൽ

അപ്പത്തിന്റെ കൂടെയും, ബ്രെഡിന്റെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന അടിപൊളി കറിയാണ് ഇത്. അപ്പോൾ നമുക്ക് എങ്ങിനെ ആണ് ഈ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അഞ്ചു മുട്ട ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി പുഴുങ്ങി എടുക്കുക. അതിനു ശേഷം തോൽ കളഞ്ഞു വരഞ്ഞു വക്കണം.

ഇനി ഒരു കുക്കറിലേക്ക് രണ്ടു ഉരുളൻ കിഴങ്ങ് തോൽ കളഞ്ഞു ചെറുതായി മുറിച്ചു എടുക്കുക. അതിലേക്ക് ഒരു കാരറ്റ് ചെറുതായി മുറിച്ചു ഇടുക. ഇനി നാലഞ്ചു ബീൻസ് ചെറുതായി മുറിച്ചത്, അര കപ്പ്‌ ബീൻസ് കുതിർത്തത് എന്നിവ ചേർത്ത് കൊടുക്കുക. അതിലേക്ക് കഷണങ്ങൾക്ക് ഒപ്പം വെള്ളം ചേർത്ത് കൊടുക്കുക. ഇനി പാകത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ചു എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. ഇനി ഒരു കഷ്ണം പട്ട, രണ്ടു ഗ്രാമ്പു, രണ്ടു ഏലക്ക എന്നിവ ചേർത്ത് കൊടുക്കണം. അതിലേക്ക് ഒരു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് കൊടുക്കുക. മൂന്നു പച്ചമുളക് കീറിയതും, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് ഒന്നു വഴറ്റിയ ശേഷം അതിലേക്ക് നമ്മൾ വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് കൊടുക്കുക.

ഇനി കറി നന്നായി തിളപ്പിക്കുക. ഇനി കറിയിലേക്ക് നമ്മൾ പുഴുങ്ങി വരഞ്ഞു വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക. അഞ്ചു മിനിറ്റ് നേരം നന്നായി തിളപ്പിക്കുക. ഈ സമയത്ത് പാകത്തിന് ഉപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. അര സ്പൂൺ കുരുമുളക് പൊടി ചേർത്ത് കൊടുക്കുക. ഇനി കറി നന്നായി തിളച്ചു വന്നാൽ അതിലേക്ക് ഒരു കപ്പ് കട്ടി തേങ്ങാ പാൽ ചേർത്ത് കൊടുക്കണം. അര മുറി തേങ്ങയുടെ പാൽ എടുത്താൽ മതിയാകും.

ഇനി രണ്ടു തണ്ട് കറിവേപ്പിലയും കുറച്ചു മല്ലിയിലയും ചേർത്ത് കൊടുക്കണം. തേങ്ങ പാൽ ചേർത്താൽ പിന്നെ കറി തിളപ്പിക്കരുത്. നമ്മുടെ കറി പിരിഞ്ഞു പോകും. ഇനി കറി നന്നായി ചൂടായാൽ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി എഗ്ഗ് സ്‌റ്റൂ റെഡി… !!

Thanath Ruchi

Similar Posts