|

ഹോട്ടൽ സ്റ്റൈലിൽ അടിപൊളി പരിപ്പ് വട തയ്യാറാക്കി എടുക്കാം; പെർഫെക്ട് ആയി തന്നെ

എങ്ങിനെ ആണ് പരിപ്പ് വട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം മുന്നൂറു ഗ്രാം കടല പരിപ്പ് നന്നായി കഴുകി എടുക്കുക. അതിനു ശേഷം രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിരാൻ വേണ്ടി ഇട്ടു വക്കുക.

പരിപ്പ് നന്നായി കുതിർന്ന ശേഷം നന്നായി അരച്ചു എടുക്കണം. ( ആദ്യം രണ്ടു സ്പൂൺ കടല പരിപ്പ് മാറ്റി വക്കുക. ) അരച്ചു എടുക്കണം എന്നുവച്ചാൽ വെള്ളം ചേർത്ത് അരക്കരുത്. വെള്ളം ഇല്ലാതെ തരുതരുപ്പായി അരച്ചു എടുക്കുക. ഇനി പത്തു ചെറിയ ഉള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, മൂന്നു പച്ചമുളക്, നാലു വറ്റൽമുളക്, രണ്ടു തണ്ട് കറിവേപ്പില എന്നിവ കൂടി വളരെ ചെറുതായി അരിഞ്ഞു എടുക്കണം.

ഇനി എല്ലാം കൂടി നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇത് മിക്സ്‌ ചെയ്തു എടുക്കുമ്പോൾ പാകത്തിന് ഉപ്പും, ഒരു നുള്ള് കായം പൊടിയും, അര സ്പൂൺ മുളക്പൊടിയും ചേർത്ത് കൊടുക്കണം. മാറ്റി വച്ച കടല പരിപ്പ് കൂടി ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി നന്നായി കൈ കൊണ്ട് തന്നെ മിക്സ്‌ ചെയ്തു എടുക്കുക. അതിനു ശേഷം പത്തു മിനിറ്റ് നന്നായി അടച്ചു വക്കണം. ഇനി നമുക്ക് പരിപ്പ് വട തയ്യാറാക്കി എടുക്കാം.

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി വന്നാൽ അതിലേക്ക് ഒരു ഉരുള മാവ് എടുത്തു കൈയിൽ വച്ചു നന്നായി പരത്തി എടുക്കുക. അതിനു ശേഷം എണ്ണയിലേക്ക് പതുക്കെ ഇട്ടു കൊടുക്കുക. അതിനു ശേഷം ത൭ നന്നായി കുറച്ചു വക്കണം. ഒരു സൈഡ് പാകമായാൽ തിരിച്ചു ഇട്ടു കൊടുക്കുക. നല്ല വണ്ണം മൊരിഞ്ഞു വന്നാൽ വാങ്ങുക. ഇനി ബാക്കിയുള്ള എല്ലാ മാവു കൊണ്ടും ഇങ്ങിനെ തന്നെ പരിപ്പ് വട തയ്യാറാക്കി എടുക്കുക. ഇനി ചൂടുള്ള കട്ടൻ ചായയുടെ കൂടെ കഴിച്ചു നോക്കൂ. പ്ലേറ്റ് കാലിയാകുന്നത് അറിയുകയെ ഇല്ല. അടിപൊളി ടേസ്റ്റ് അല്ലെ… !!

Thanath Ruchi

Similar Posts