സൂപ്പർ ഈസി ചിക്കൻ കറി കുക്കറിൽ തയ്യാറാക്കി നോക്കിയാലോ? കിടിലൻ രുചിയാണ്
ആദ്യം ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി രണ്ടു പിടി ചെറിയ ഉള്ളി, ഒരു തുടം വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി, ഒരു പട്ട, മൂന്നു ഗ്രാമ്പു, നാലു ഏലക്ക, ഒരു സ്പൂൺ കുരുമുളക് രണ്ടു പച്ചമുളക് എന്നിവ നന്നായി ചതച്ചു എടുക്കുക.
ഇനി ഒരു കുക്കർ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് നമ്മൾ ചതച്ചു വച്ചിരിക്കുന്ന ഉള്ളി മിക്സ് ചേർത്ത് കൊടുക്കുക. നന്നായി വഴറ്റുക. അതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കണം. നന്നായി വഴറ്റുക. ഇനി അര സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ മല്ലിപൊടി, രണ്ടു സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുക്കണം. ഇനി നന്നായി വഴറ്റുക. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. ഇനി നന്നായി പച്ചമണം മാറുന്നത് വരെ വഴറ്റുക.
ഇനി അതിലേക്ക് കഴുകി ഊറ്റി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യണം. അതിനു ശേഷം പാകത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കണം. ഇനി അര കപ്പ് വെള്ളം കൂടി ചേർത്ത് കുക്കർ അടച്ചു വച്ചു രണ്ടു വിസിൽ വരുന്നത് വരെ വെയിറ്റ് ചെയ്യുക. ചിക്കനിൽ നിന്നും ഒരുപാട് വെള്ളം ഇറങ്ങി വരും. അതുകൊണ്ട് അധികം വെള്ളം ചേർത്ത് കൊടുക്കരുത്.
ഇനി കുക്കർ തുറന്ന് ചിക്കൻ മറ്റൊരു പാനിലേക്ക് മാറ്റുക. വെള്ളം അധികം ഉണ്ടെങ്കിൽ അത് വറ്റിച്ചു കളയുക. ചെറുതായി ഒരു ഗ്രേവി മാത്രം ഉണ്ടായാൽ മതി. ഇപ്പോൾ അൽപ്പം മല്ലിയിലയും, അര സ്പൂൺ ഗരം മസാലയും കൂടി തൂവിയാൽ നമ്മുടെ അടിപൊളി ചിക്കൻ കറി തയ്യാർ… !! ഈ കറി ചപ്പാത്തിയുടെ കൂടെയും, പത്തിരിയുടെ കൂടെയും അപ്പത്തിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.
