എളുപ്പത്തിൽ പപ്പായ പുഡിങ് തയ്യാറാക്കി എടുക്കൂ.. വായിൽ അലിഞ്ഞു പോകുന്ന രുചിയിൽ

ഈ പപ്പായ പുഡിങ് തയ്യാറാക്കി എടുക്കാൻ നല്ല മൂത്ത പപ്പായ ആണ് ആവശ്യം. ( നന്നായി പഴുക്കേണ്ട ആവശ്യം ഇല്ല. ) ഒരു മീഡിയം സൈസ് പപ്പായ കുനുകുനെ അരിഞ്ഞു എടുക്കുക. ഇനി അതിലേക്ക് അര ഗ്ലാസ്‌ വെള്ളം ചേർത്ത് അടുപ്പിൽ വക്കുക. ഇനി പാകത്തിന് പഞ്ചസാര ചേർത്ത് നന്നായി വേവിച്ചു എടുക്കുക. ഇനി വെള്ളം നന്നായി വറ്റിച്ചു എടുക്കുക.

ഇനി ഒരു തേങ്ങയുടെ പാൽ എടുത്തു വക്കണം. രണ്ടു കപ്പ് തേങ്ങാ പാൽ എടുത്താൽ മതി. അതുപോലെ ഒരു സ്പൂൺ ജെലാറ്റിൻ കുറച്ചു വെള്ളം ചേർത്ത് കുതിരാൻ വേണ്ടി വക്കണം. ഇനി അത് ഉരുക്കി എടുക്കുക. ഒരു പാത്രത്തിൽ ചേർത്ത് അടുപ്പിൽ വച്ചു മിക്സ്‌ ചെയ്തു കൊണ്ടിരിക്കുക. ജെലാറ്റിൻ നന്നായി ഉരുകിയാൽ വാങ്ങി വക്കണം. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം.
ഇനി ഒരു പാത്രത്തിലേക്ക് രണ്ടു കപ്പ്‌ തേങ്ങാ പാൽ ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടിൻ കണ്ടെൻസ്ട് മിൽക്ക് ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ചൂടാറിയ ജെലാറ്റിൻ ചേർത്ത് കൊടുക്കുക. ഇനി നല്ലവണ്ണം മിക്സ്‌ ചെയ്യുക.

ഇനി നന്നായി വെന്തു വന്ന പപ്പായ ഒരു പരന്ന പാത്രത്തിൽ പരത്തി ഇടുക. ( ചൂട് നല്ലവണ്ണം ആറിയ ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ) അതിനു മുകളിൽ ആയി നമ്മൾ മിക്സ്‌ ചെയ്തു വച്ചിരിക്കുന്ന തേങ്ങാ പാൽ, മിൽക്ക് മൈഡ്, ജെലാറ്റിൻ മിക്സ്‌ ചേർത്ത് കൊടുക്കുക. ഇനി നന്നായി ടാപ് ചെയ്ത ശേഷം ഫ്രിഡ്ജിൽ വക്കണം. നാലു മണിക്കൂർ കഴിഞ്ഞ് എടുത്തു ഇഷ്ടമുള്ള ഷെപ്പിൽ കട്ട്‌ ചെയ്തു ഉപയോഗിക്കാം… !! വീട്ടിൽ ഉള്ള സാധനങ്ങൾ വച്ചു എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന അടിപൊളി പുഡിങ് ആണിത്. ഗസ്റ്റ് വരുമ്പോൾ ഇത് തയ്യാറാക്കി കൊടുത്താൽ അവർ എന്തായാലും ഹാപ്പി ആകും.

Thanath Ruchi

Similar Posts