|

അടിപൊളി ടേസ്റ്റിൽ നാടൻ പലഹാരം നേന്ത്ര പഴം അട, ആരും കഴിച്ചു പോകും അത്ര രുചിയാണ്

ആദ്യം രണ്ടു നേന്ത്ര പഴം പുഴുങ്ങി എടുക്കുക. അതിനു ശേഷം അതിനു ള്ളിൽ ഉള്ള നാരും കുരുവുമെല്ലാം എടുത്തു മാറ്റണം. ഇനി നന്നായി ഉടച്ചു എടുക്കുക. ഇനി ഉടച്ചു വച്ചിരിക്കുന്ന പഴത്തിലേക്ക് ഒരു കപ്പ് അരിപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി കുഴച്ചു എടുക്കുക. അപ്പത്തിന്റെ പൊടി എടുക്കുന്നതാണ് അട തയ്യാറാക്കാൻ നല്ലത്. ആവശ്യമാണെങ്കിൽ അൽപ്പം വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം ചേർക്കുമ്പോൾ തിളച്ച വെള്ളം ചേർത്ത് കൊടുക്കണം. ഇനി അത് മാറ്റി വക്കണം.

ഇനി അര മുറി തേങ്ങാ ചിരകി എടുക്കുക. അതിലേക്ക് നാലു അച്ചു ശർക്കര പൊടിച്ചതും, അര സ്പൂൺ ഏലക്ക പൊടിയും കൂടി നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ശർക്കരക്ക് പകരം പഞ്ചസാരയും ചേർത്ത് കൊടുക്കാം. ഇനി വാഴയില ചെറിയ കഷണങ്ങൾ ആയി കട്ട്‌ ചെയ്തു എടുക്കുക. അതിലേക്ക് ഒരു ഉരുള പഴം, അരിപൊടി മിക്സ്‌ വച്ചു കൊടുക്കുക. ഇനി കൈ ഒന്നു നനച്ച ശേഷം നന്നായി പരത്തി എടുക്കുക. അതിനു ശേഷം നടുവിൽ ആയി തേങ്ങാ കൂട്ട് ചേർത്ത് മടക്കുക.

മാവ് മുഴുവൻ തീരുന്നത് വരെ ഇങ്ങിനെ തന്നെ ചെയ്തു എടുക്കുക. ഇനി ഒരു ഇഡ്ഡലി പാത്രം അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് തിളപ്പിക്കണം. ഇനി തട്ട് വെച്ച ശേഷം ഓരോ ഇലയടയും നന്നായി വേവിച്ചു എടുക്കുക. ഇനി നാലു മണി നേരത്ത് ഒരു ചായയും നമ്മൾ തയ്യാറാക്കി എടുത്ത നേന്ത്ര പഴം അടയും കൂടി കഴിച്ചാൽ പ്ലേറ്റ് കാലി ആകുന്നത് അറിയുകയെ ഇല്ല.

Thanath Ruchi

Similar Posts