ചക്ക പഴം വേവിച്ചു ഈസി ആയി അട തയ്യാറാക്കി എടുക്കുന്നത് നോക്കൂ

ചക്കയുടെ സീസൺ തുടങ്ങിയാൽ പിന്നെ ഇഷ്ടം പോലെ ചക്ക കിട്ടും എന്നും ഒരേ പോലെ കഴിച്ചാൽ നമുക്ക് പെട്ടെന്ന് തന്നെ മടുക്കുകയും ചെയ്യും. സത്യമല്ലേ..? അപ്പോൾ വെറൈറ്റി ആയി മാറി മാറി ഓരോ പരീക്ഷണങ്ങൾ ചെയ്തു നോക്കിയാലോ? പൊളിക്കും! ഇന്ന് നമുക്ക് അടിപൊളി പഴുത്ത ചക്ക കൊണ്ട് അട തയ്യാറാക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണ് ഈ അട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം പത്തു ചക്ക ചുള കുരുവെല്ലാം മാറ്റി എടുക്കുക. അതിനുശേഷം ചെറിയ കഷണങ്ങൾ ആയി മുറിച്ചു എടുക്കുക. ഇനി ഒരല്പം വെള്ളം ചേർത്ത് നന്നായി വേവിച്ചു എടുക്കുക. വേവിക്കുമ്പോൾ നാലു അച്ചു ശർക്കര കൂടി ചേർത്ത് കൊടുക്കുക. ഇനി ചക്ക നന്നായി വെന്ത ശേഷം മൂടി തുറന്ന് അതിലേക്ക് ഒരു കപ്പ് അരിപൊടി ചേർത്ത് കൊടുക്കുക. ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ്‌ ചെയ്തു എടുക്കുക.

വെള്ളം ചേർത്ത് കൊടുക്കേണ്ട ആവശ്യം ഉണ്ടാകില്ല. വേവിക്കാൻ ഒഴിച്ച വെള്ളം ഉണ്ടാകും. അതിലെ വെള്ളം വറ്റുന്നത് വരെ ഇളക്കി കൊടുക്കണം. അതിനു ശേഷം ത൭ ഓഫ് ചെയ്യുക. ഇനി ചെറിയ ചൂടിൽ നല്ല മയത്തിൽ കുഴച്ചു എടുക്കുക. അര മുറി തേങ്ങാ ചിരകി എടുക്കുക. ഇനി വാഴയില ചെറിയ കഷണങ്ങൾ ആയി കട്ട്‌ ചെയ്തു എടുക്കണം. ഇനി ഒരു കഷ്ണം വാഴയിലയിൽ ഒരു ഉരുള മാവ് വച്ചു കൊടുക്കുക. ഇനി കൈ ഒന്നു നനച്ച ശേഷം നന്നായി പരത്തി എടുക്കുക.

അതിനുശേഷം അൽപ്പം തേങ്ങ ചിരകിയത് അടയുടെ നടുവിൽ വച്ചു കൊടുക്കണം. ഇനി മടക്കി വക്കണം. എല്ലാ മാവ് കൊണ്ടും ഇങ്ങിനെ ഇലയട തയ്യാറാക്കി എടുക്കുക. ഇനി ഒരു ഇഡ്ഡലി തട്ടിൽ വെള്ളം അടുപ്പിൽ വച്ചു തിളപ്പിക്കുക. അതിനു ശേഷം തട്ട് വച്ചു ഓരോ ഇലയടയും നന്നായി വേവിച്ചു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചക്കപ്പഴം ഇലയട തയ്യാർ… !!

Thanath Ruchi

Similar Posts