ഇനി ഓറഞ്ച് തൊലി ആരും കളയല്ലേ!! ഒരു അടിപൊളി അച്ചാർ തയ്യാറാക്കി എടുക്കാം

ആദ്യം നാലു ഓറഞ്ചിന്റെ തൊലി വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ചെറുതായി കുനുകുനെ അരിഞ്ഞു എടുക്കണം. ഇനി ഒരു കപ്പ്‌ വെള്ളം ചേർത്ത് അടുപ്പിൽ വക്കണം. ഇനി പാകത്തിന് ഉപ്പും, കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് നന്നായി വേവിച്ചു എടുക്കണം. ഇത് പെട്ടെന്ന് വെന്തു കിട്ടും. അതിനു ശേഷം വെള്ളം ഊറ്റി കളയുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് കാൽ കപ്പ് നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി ഒന്നര സ്പൂൺ കടുക് ചേർത്ത് കൊടുക്കണം. പൊട്ടി കഴിഞ്ഞാൽ നാലു വറ്റൽമുളക്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. ഒന്നു വഴറ്റിയ ശേഷം രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുത്തു വഴറ്റുക. ഇനി ഒന്നര സ്പൂൺ മുളക്പൊടി, കാൽ സ്പൂൺ കായം പൊടി, കാൽ സ്പൂൺ ഉലുവ പൊടി എന്നിവ ചേർത്ത് കൊടുക്കണം.

ഇനി നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഈ സമയത്തു ത൭ നല്ലവണ്ണം കുറച്ചു വക്കണം. അല്ലെങ്കിൽ പൊടികൾ പെട്ടെന്ന് കരിഞ്ഞു പോകും. ഇനി ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞത് ചേർത്ത് നന്നായി തിളപ്പിക്കുക. ഈ സമയത്തു രണ്ടു അച്ചു ശർക്കര ചേർത്ത് കൊടുക്കുക. ഈ അച്ചാറിൽ മധുരം ചേർത്താൽ ഒരു പ്രത്യേക ടേസ്റ്റ് ആണ്. ഉപ്പ് പാകത്തിന് ചേർത്ത് കൊടുക്കണം. ഇനി നന്നായി മിക്സ്‌ ചെയ്തു എടുക്കുക. നന്നായി കുറുകി വന്നാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഓറഞ്ച് തോൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കുറച്ചു നേരം മസാല പിടിക്കാൻ വേണ്ടി മിക്സ്‌ ചെയ്തു കൊണ്ടിരിക്കുക. അതിനു ശേഷം ത൭ ഓഫ്‌ ചെയ്യുക.

ഈ സമയത്ത് വേണമെങ്കിൽ വിനിഗർ ചേർത്ത് കൊടുക്കാം. നമ്മൾ പുളി ചേർത്ത കാരണം വിനിഗർ നിർബന്ധം ഇല്ല. ഇനി നല്ലവണ്ണം ചൂടാറിയ ശേഷം ചില്ലു കുപ്പിയിൽ ആക്കി സൂക്ഷിച്ചു വക്കാം. ഇങ്ങിനെ ആണ് നമ്മുടെ അടിപൊളി ഓറഞ്ച് തൊലി അച്ചാർ തയ്യാറാക്കുന്നത്. സൂപ്പർ ടേസ്റ്റ് ആണ് നമ്മുടെ ഈ അച്ചാറിന്, അത് പറയാതെ വയ്യ. പിന്നെ അച്ചാർ ഉണ്ടാക്കാൻ എടുക്കുന്നത് നല്ല പഴുത്ത ഓറഞ്ചിന്റെ തൊലി ആയിരിക്കണം. അല്ലെങ്കിൽ കൈപ്പ് ഉണ്ടാകും. പച്ച കളറിലുള്ള ഓറഞ്ച് തൊലി അച്ചാർ ഉണ്ടാക്കാൻ നന്നാവില്ല.

Thanath Ruchi

Similar Posts