മാമ്പഴ ഹൽവ കഴിച്ചിട്ടുണ്ടോ? നമുക്ക് വളരെ ഈസി ആയി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതെ ഉള്ളൂന്നേ
ബേക്കറിയിൽ നിന്ന് വാങ്ങുന്ന ഹൽവ അല്ലാതെ വീട്ടിൽ തന്നെ എന്ത് തയ്യാറാക്കി കഴിച്ചാലും നമുക്കൊരു സംതൃപ്തി ആണല്ലോ. ഈ ഹൽവക്ക് ടേസ്റ്റിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസ് ഇല്ലാട്ടോ. അപ്പോൾ നമുക്ക് ഈ ടേസ്റ്റി ആയ മാമ്പഴ ഹൽവ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം രണ്ടു മാങ്ങ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിന് ശേഷം തൊലി എല്ലാം കളഞ്ഞു വൃത്തിയാക്കി എടുക്കണം. ഇനി കഷണങ്ങൾ ആയി കട്ട് ചെയ്തു എടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ചു പൾപ്പ് ആക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു പിടി അണ്ടിപ്പരിപ് ചേർത്ത് വഴറ്റി എടുക്കുക. ഇനി മാറ്റി വക്കണം.
ഇനി രണ്ടു സ്പൂൺ നെയ്യ് കൂടി ചേർത്ത് അതിലേക്ക് മാങ്ങയുടെ പൾപ്പ് എടുത്തത് ചേർത്ത് കൊടുക്കുക. ഇനി ചെറിയ തീയിൽ നന്നായി വഴറ്റി കൊണ്ടിരിക്കുക. ത൭ കൂട്ടി വക്കാൻ പാടില്ല. അത് പ്രത്യേകം ശ്രദ്ധിക്കണം. മാങ്ങ വഴന്നു വരുന്നത് അനുസരിച്ചു അൽപ്പം കൂടെ നെയ്യ് ചേർത്ത് കൊടുക്കണം. ഇനി കൈ എടുക്കാതെ വഴറ്റുക. ഈ സമയത്ത് ഒരു കപ്പ് പഞ്ചസാര പാകത്തിന് അനുസരിച്ചു ചേർക്കാം. ചേർത്ത് കൊടുക്കുക. ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് കൊടുക്കണം. ഇനി നന്നായി ഇളക്കി കൊണ്ടിരിക്കുക.
ഇനി മാങ്ങയുടെ കളർ മാറി വരുന്ന സമയത്തു രണ്ടു സ്പൂൺ കോൺ ഫ്ലോർ അല്ലെങ്കിൽ രണ്ടു സ്പൂൺ അരിപൊടി കാൽ കപ്പ് വെള്ളത്തിൽ കലക്കിയത് ഹൽവയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കണം. കോൺഫ്ലോർ ചേർത്ത് കഴിഞ്ഞാൽ നമ്മുടെ ഹൽവ പെട്ടെന്ന് സെറ്റ് ആയി വരാൻ തുടങ്ങും. ഈ സമയത്ത് രണ്ടു സ്പൂൺ നെയ്യ് കൂടി ചേർത്ത് കൊടുക്കണം. ഇനി അര സ്പൂൺ ഏലക്ക പൊടി കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക.
ഇനി നമ്മൾ വറുത്തു വച്ചിരിക്കുന്ന അണ്ടി പരിപ്പ് ചേർത്ത് കൊടുക്കുക. നന്നായി മുറുകിയാൽ വാങ്ങി വക്കണം. ഇനി ഒരു പരന്ന പാത്രത്തിൽ അൽപ്പം നെയ്യ് തടവി എടുക്കുക. അടിയിൽ ആയി അൽപ്പം അണ്ടിപ്പരിപ് നിരത്തി വക്കണം. ശേഷം മാമ്പഴ ഹൽവ ചേർത്ത് സെറ്റ് ആകാൻ വേണ്ടി കുറച്ചു നേരം മാറ്റി വക്കണം. ഇനി ചൂടാറിയ ശേഷം ഇഷ്ടമുള്ള ഷെയ്യ്പ്പിൽ കട്ട് ചെയ്തു രുചിയോടെ കഴിക്കാം… !!
