|

അടിപൊളി കിളിക്കൂട് തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ? അടിപൊളി ടേസ്റ്റ് ആണെന്നെ

അപ്പോൾ നമുക്ക് എങ്ങിനെ ആണ് ടേസ്റ്റി ആയ കിളിക്കൂട് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് എല്ലില്ലാത്ത ചിക്കൻ കാൽ സ്പൂൺ മഞ്ഞൾപൊടിയും, അര സ്പൂൺ കുരുമുളക് പൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ചു എടുക്കണം. ഇനി ചൂടാറിയ ശേഷം നന്നായി ചെറിയ കഷണങ്ങൾ ആയി പിച്ചി ചീന്തി വക്കണം. രണ്ടു ഉരുളൻ കിഴങ്ങ് പുഴുങ്ങി പൊടിച്ചു വക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. അതിനു ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

നന്നായി വാടി വന്നാൽ സ്പൂൺ മുളക്പൊടിയും, അര സ്പൂൺ കുരുമുളക് പൊടിയും, അര സ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറിയ ശേഷം വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് കൊടുക്കുക. പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കല്ലേ. ഇനി പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അൽപ്പം മല്ലിയിലയും, കറിവേപ്പിലയും ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് വാങ്ങി വക്കണം.

ഇനി രണ്ടു മുട്ട പൊട്ടിച്ചു ഒരു പാത്രത്തിൽ വക്കണം. അൽപ്പം സേമിയ കൂടി എടുത്തു വക്കണം. ഇനി നമ്മുടെ കൂട്ട് ചൂടാറിയ ശേഷം ഒരു ഉരുള എടുത്തു ഉരുട്ടി മുട്ടയിൽ മുക്കി എടുക്കുക. അതിനു ശേഷം സേമിയയിൽ പൊതിഞ്ഞു എടുക്കണം. ബാക്കിയുള്ള എല്ലാം ഇങ്ങിനെ ഉരുളയാക്കി മുട്ടയിൽ മുക്കി സേമിയയിൽ പൊതിഞ്ഞു എടുക്കുക. ഇപ്പോൾ ഒരു കിളിക്കൂടിന്റെ രൂപത്തിൽ ആയിട്ടുണ്ടാകും.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് കൊടുക്കണം. ഇനി ഓരോ കിളിക്കൂട് ആയി ഓയിലിലേക്ക് ഇട്ടു വറുത്തു കോരി എടുക്കണം. ഈ സമയത്ത് ത൭ നല്ലവണ്ണം കുറച്ചു വക്കാൻ ശ്രദ്ധിക്കണം. എല്ലാ കിളിക്കൂടുകളും ഈ രീതിയിൽ തന്നെ വറുത്തു കോരുക. ഇപ്പോൾ സൂപ്പർ ടേസ്റ്റി ആയ നാലുമണി പലഹാരം തയ്യാർ… !!

Thanath Ruchi

Similar Posts