നോർത്ത് ഇന്ത്യൻ സ്പെഷ്യൽ ആയ ദാൽ ഫ്രൈ; ഈ രീതിയിൽ തയ്യാറാക്കിയാൽ എല്ലാവർക്കും ഇഷ്ടപെടും തീർച്ച
അപ്പോൾ നമുക്ക് എങ്ങിനെ ആണ് ഈ സ്പെഷ്യൽ ഡിഷ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് പരിപ്പ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം പരിപ്പിനൊപ്പം വെള്ളം ചേർത്ത് നന്നായി വേവിച്ചു എടുക്കണം. വേവിക്കുമ്പോൾ കാൽ സ്പൂൺ മഞ്ഞൾപൊടിയും, രണ്ടു പച്ചമുളകും ചേർത്ത് കൊടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് അര സ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുക. ജീരകം പൊട്ടിയ ശേഷം രണ്ടു വറ്റൽമുളക് പൊട്ടിച്ചത് ചേർത്ത് കൊടുക്കുക. ഇനി കാൽ സ്പൂൺ കായംപൊടി ചേർത്ത് കൊടുക്കുക.
ഇനി അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു സ്പൂൺ വെളുത്തുള്ളി കൊത്തി അരിഞ്ഞതും, ഒരു സ്പൂൺ ഇഞ്ചി കൊത്തി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി വന്നാൽ രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. ഇനി പാകത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. തക്കാളി നന്നായി വെന്തു ഉടഞ്ഞു വന്നാൽ പൊടികൾ ചേർത്ത് കൊടുക്കണം.
ആദ്യം കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി അര സ്പൂൺ കസൂരി മേത്തി പൊടിച്ചു ചേർക്കുക. പൊടിയുടെ പച്ചമണം മാറിയ ശേഷം വേവിച്ചു ഉടച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർത്ത് കൊടുക്കുക. ഇനി പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. വേണമെങ്കിൽ ചൂടുവെള്ളം ഈ സമയത്ത് ചേർത്ത് കൊടുക്കണം. ഇനി അവസാനമായി അര സ്പൂൺ ഗരം മസാലയും അൽപ്പം മല്ലിയില അരിഞ്ഞത് കൂടെ ചേർത്ത് കറി വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ദാൽ ഫ്രൈ റെഡി… !! റൈസിന്റെ കൂടെയും, ചപ്പാത്തിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.
