ചെമ്മീനിൽ കായ ചേർത്ത് കറി വച്ചിട്ടുണ്ടോ!! ആധാര ടേസ്റ്റ് ആണ് കേട്ടോ, ഇത് ഉണ്ടെങ്കിൽ ചോറിനു പിന്നെ വേറെ ഒന്നും വേണ്ട

ആദ്യം അര കിലോ ചെമ്മീൻ വൃത്തിയാക്കി കഴുകി എടുത്തു വക്കണം. ഒരു നേന്ത്രക്കായ തോല് ചീന്തി കനം കുറച്ചു നീളത്തിൽ അരിഞ്ഞു എടുക്കുക. ഇനി അര മുറി തേങ്ങ ചിരകി എടുക്കണം. അതിനു ശേഷം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ചൂടായ ശേഷം അതിലേക്ക് ഒരു നുള്ള് ഉലുവ ചേർത്ത് പൊട്ടിക്കുക.

അതിനുശേഷം ചിരകി വച്ചിരിക്കുന്ന തേങ്ങയും, രണ്ടു ചെറിയ ഉള്ളിയും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ്‌ ചെയുക. ശേഷം പന്ത്രണ്ടു വറ്റൽമുളക് പൊട്ടിച്ചു ചേർക്കണം. ഇനി ചെറിയ തീയിൽ നല്ലവണ്ണം വറുത്തു എടുക്കണം. തേങ്ങ നന്നായി വറുത്തു എണ്ണ തെളിഞ്ഞു വന്നാൽ അര സ്പൂൺ മഞ്ഞൾപൊടിയും, ഒന്നര സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് കൊടുക്കുക. പൊടികളുടെ പച്ചമണം മാറിയാൽ വാങ്ങി വക്കണം. ചൂടാറിയ ശേഷം പാകത്തിന് വെള്ളം ചേർത്ത് അരച്ചു എടുക്കുക.

ഇനി ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ഒരു പിടി ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, മൂന്നു പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക. ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. കറിവേപ്പില കൂടി ചേർത്ത് നന്നായി വഴറ്റണം. ഇനി കഴുകി വച്ചിരിക്കുന്ന കായയും, ചെമ്മീനും ചേർത്ത് കൊടുക്കണം. ഒരു നാരങ്ങ വലുപ്പത്തിൽ പുളി പിഴിഞ്ഞ് ചേർക്കുക.

ഇനി പാകത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ചു വേവിക്കുക. ചെമ്മീൻ വെന്തു വന്നാൽ അതിലേക്ക് അരവ് ചേർത്ത് കൊടുക്കണം. ഇനി വെള്ളത്തിന്റെ അളവ് പാകത്തിന് ആക്കുക. ഇനി നന്നായി തിളപ്പിക്കണം. കറി നന്നായി കുറുകി എണ്ണ തെളിഞ്ഞു വന്നാൽ അൽപ്പം കറിവേപ്പില കൂടെ ചേർത്ത് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ ഉഗ്രൻ ചെമ്മീൻ കറി തയ്യാർ… !! ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി വിഭവം ആണിത്.

Thanath Ruchi

Similar Posts