മുട്ട ഇല്ലാതെ പെർഫെക്ട് ഓംലറ്റ് റെഡി ആക്കാം; ഇങ്ങിനെ തയ്യാറാക്കുകയാണെങ്കിൽ വളരെ എളുപ്പം!

ഇനി മുട്ട കിട്ടിയില്ലെങ്കിൽ വിഷമിക്കണ്ട. മുട്ട ഇല്ലാതെ തന്നെ സൂപ്പർ ഓംലറ്റ് തയ്യാറാക്കി എടുക്കാം. വെജിറ്റെറിയൻസിനു പോലും ഇഷ്ടമാവുന്ന ടേസ്റ്റിൽ സൂപ്പർ ഓംലറ്റ് തയ്യാറാക്കി എടുക്കാം. അതും വളരെ പെട്ടെന്ന് തന്നെ. അപ്പോൾ നമുക്ക് ഇതെങ്ങനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ.

ആദ്യം ഒരു കപ്പ് കടല മാവ് എടുക്കുക. ഇനി ഒരു സവാള കൊത്തി അരിഞ്ഞു എടുക്കുക. ചെറിയ കഷ്ണം ഇഞ്ചി, മൂന്നു പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, രണ്ടു തണ്ട് മല്ലിയില, രണ്ടു പിടി മുരിങ്ങയില, പാകത്തിന് ഉപ്പ് എന്നിവ എല്ലാം കൂടി മിക്സ്‌ ചെയ്യുക. ഇനി ഈ കൂട്ടിലേക്ക് കടല മാവ് ചേർത്ത് കൊടുക്കണം. ഇനി പാകത്തിന് വെള്ളം ചേർത്ത് കട്ടിയിൽ മാവ് കലക്കുക. മുട്ട കൂട്ട് തയ്യാറാക്കുമ്പോൾ ഉള്ള പാകത്തിന് വേണം കലക്കി എടുക്കാൻ. ഇനി പത്തു മിനിറ്റ് അടച്ചു വക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം വെളിച്ചെണ്ണ തടവുക. നന്നായി ചൂടായി വന്നാൽ അതിലേക്ക് ഒരു തവി മാവ് കോരി ഒഴിച്ച് മുട്ട ഓംലറ്റ് തയ്യാറാക്കുന്നത് പോലെ ചെറുതായി പരത്തി എടുക്കുക. ഇനി അൽപ്പം വെളിച്ചെണ്ണ മുകളിൽ കൂടി തൂവണം. ഒരു സൈഡ് പാകം ആയാൽ മറിച് ഇടുക. ഇനി നമ്മുടെ ഓംലറ്റ് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ ഓംലറ്റ് റെഡി. ഈ ഓംലറ്റ് ചൂടോടെ തന്നെ കഴിക്കുന്നതാണ് ടേസ്റ്റ്. വെറുതെ കഴിക്കാനും ചോറിന്റെ കൂടെ കഴിക്കാനും അടിപൊളി ടേസ്റ്റ് ആണ്…!!

Thanath Ruchi

Similar Posts