അഞ്ചു മിനിറ്റിൽ ഈസി പൊട്ടറ്റോ കറി ഉരുളൻ കിഴങ്ങ് കറി!! വിശ്വസിക്കാൻ പറ്റുന്നില്ലേ?
അതേ, വെറും അഞ്ചു മിനിറ്റിൽ കറി റെഡി ആക്കി എടുക്കാം. ഇനി തിരക്കുള്ള രാവിലെ വളരെ ഈസി ആയി കൈ കാര്യം ചെയ്യാം. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ കറി എല്ലാവർക്കും ഉപകാരപ്പെടും. അപ്പോൾ എങ്ങിനെ ആണ് ഈ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം മൂന്നു ഉരുളൻ കിഴങ്ങ്, ഒരു സവാള, ഒരു ചെറിയ കഷ്ണം ഇഞ്ചി, രണ്ടു വെളുത്തുള്ളി എന്നിവ ചതച്ചത്, കാൽ സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പ് രണ്ടു കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി വേവിച്ചു എടുക്കണം. കുക്കറിൽ വക്കുക ആണെങ്കിൽ രണ്ടു വിസിൽ അടിച്ചാൽ ഗ്യാസ് ഓഫ് ചെയ്യുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണയോ, ഓയിലോ ചേർത്ത് കൊടുക്കുക. ഇനി രണ്ടു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കണം. ശേഷം ഒരു സ്പൂൺ മുളക്പൊടി, ഒന്നര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് ചെറിയ ചൂടിൽ ഒന്നു വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് നമ്മൾ വേവിച്ചു വച്ചിരിക്കുന്ന പൊട്ടറ്റോ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഉരുളൻ കിഴങ്ങ് ചെറുതായി ഉടച്ചു കൊടുക്കുക.
ഇനി കറി ഒന്നു തിളപ്പിക്കണം. ഇനി അൽപ്പം മല്ലിയില കൂടി അരിഞ്ഞത് ചേർത്താൽ അസ്സൽ ഈസി പൊട്ടറ്റോ കറി തയ്യാർ… !! ഈ കറി ചപ്പാത്തിയുടെ കൂടെയും, അപ്പത്തിന്റെ കൂടെയും, പത്തിരിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.
