|

ഈസി ചിക്കൻ കറി കുക്കറിൽ തയ്യാറാക്കാം; വെറും പത്തു മിനിറ്റിൽ സൂപ്പർ കറി റെഡി

ആദ്യം ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി രണ്ടു പിടി (നൂറു ഗ്രാം) ചെറിയ ഉള്ളി, ഒരു പിടി (അമ്പതു ഗ്രാം) വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി, രണ്ടു പച്ചമുളക് എന്നിവ നന്നായി അരച്ചു എടുക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, രണ്ടു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ ഗരം മസാല അല്ലെങ്കിൽ ചിക്കൻ മസാല എന്നിവ നന്നായി വറുത്തു എടുക്കണം. ഇനി ഇവയും അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചു എടുക്കണം.

ഇനി ചിക്കനിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടിയും, നാലു സ്പൂൺ വെളിച്ചെണ്ണയും ഉള്ളി അരച്ചതും, പൊടികൾ എല്ലാം അരച്ചതും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. അൽപ്പം കറിവേപ്പില കൂടി ചേർത്ത് നന്നായി അടച്ചു വക്കണം. പതിനഞ്ചു മിനിറ്റ് നന്നായി അടച്ചു റസ്റ്റ്‌ ചെയ്യാൻ വേണ്ടി വക്കണം. സമയം ഉണ്ടെങ്കിൽ മാത്രം. അല്ലെങ്കിൽ ഇപ്പോൾ തന്നെ എടുത്തു ഉപയോഗിക്കാം.

ഇനി ഈ ചിക്കൻ അര കപ്പ് വെള്ളം ചേർത്ത് കുക്കറിൽ രണ്ടു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കണം. ഇനി കുക്കറിലെ പ്രഷർ എല്ലാം പോയ ശേഷം ഒരു കപ്പ് കട്ടി തേങ്ങാപാൽ ചേർത്ത് കൊടുക്കണം. ഈ സമയത്തു വേണമെങ്കിൽ വറുത്തു ഇടാം. നിർബന്ധം ഇല്ല. ഇനി അൽപ്പം കൂടി കറിവേപ്പിലയും, മല്ലിയിലയും കൂടി ചേർത്താൽ നമ്മുടെ ഈസി ചിക്കൻ കറി റെഡി…! ഈ ചിക്കൻ കറി ചപ്പാത്തിയുടെ കൂടെയും, പൊറോട്ടയുടെ കൂടെയും, ചോറിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts