|

എല്ലവർക്കും വളരെ അധികം ഇഷ്ടമാവുന്ന പഴം നുറുക്ക് നമുക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം

അപ്പോൾ നമുക്ക് പഴം നുറുക്ക് എങ്ങിനെയാണ് എളുപ്പത്തിൽ റെഡി ആക്കി എടുക്കുന്നത് എന്നു നോക്കാം. ഇതു റെഡി ആക്കി എടുക്കുന്നതിനു വേണ്ടി നല്ല പഴുത്ത നാടൻ ഏത്തപ്പഴമാണ് വേണ്ടത്. ആദ്യം രണ്ടു പഴുത്ത ഏത്തപ്പഴം ചെറിയ കഷണങ്ങൾ ആയി വട്ടത്തിൽ അരിഞ്ഞു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. ചൂടായ ശേഷം അതിലേക്ക് അര കപ്പ് നെയ്യ് ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ഉപയോഗിച്ചും റെഡി ആക്കി എടുക്കാം. പക്ഷെ നെയ്യ് ആണ് ടേസ്റ്റ് കൂടുതൽ ഉണ്ടാവുക.

നെയ്യ് ചൂടായി വന്നാൽ ഏത്തപ്പഴം നിരത്തി വച്ചു കൊടുക്കുക. ഇനി ചൂട് കുറച്ചു വക്കണം. ചൂട് കൂട്ടി വച്ചാൽ പഴം പെട്ടെന്ന് കരിഞ്ഞു പോകും. കുറഞ്ഞ ചൂടിൽ വച്ചു തയ്യാറാക്കി എടുത്താൽ നല്ല ടേസ്റ്റ് ആയിരിക്കും. ഏത്തപ്പഴം ഒരു സൈഡ് മൊരിഞ്ഞു വന്നാൽ മറിച്ചു ഇട്ടു കൊടുക്കുക. ശേഷം നന്നായി വഴറ്റി പാകമാക്കി എടുക്കുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റി എടുക്കണം.

ഇനി അര കപ്പ് ശർക്കര അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് കൊടുത്ത് ഉരുക്കി എടുക്കുക. മധുരം ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ചു കൂട്ടുകയും, കുറക്കുകയും ചെയ്യാം. ഇനി ഉരുക്കി എടുത്ത ശർക്കര പാനി വഴറ്റി കൊണ്ടിരിക്കുന്ന ഏത്തപ്പഴത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്സ് ചെയ്തു എടുക്കുക. രണ്ടു, മൂന്നു മിനിറ്റ് നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കുക. അതിനു ശേഷം അര കപ്പ്‌ ചിരകിയ തേങ്ങയും, കാൽ സ്പൂൺ ഏലക്ക പൊടിയും ചേർത്ത് ഒന്നുകൂടി വഴറ്റി അടുപ്പിൽ നിന്നും വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ സ്വാദിഷ്ടമായ ഏത്തപ്പഴം നുറുക്ക് തയ്യാർ…

Thanath Ruchi

Similar Posts