അസ്സൽ വെജിറ്റബിൾ സ്‌റ്റൂ വളരെ സിംപിൾ ആയി ഇങ്ങിനെ റെഡിയാക്കാം

അപ്പോൾ നമുക്ക് എങ്ങിനെയാണ് വെജ്. സ്‌റ്റൂ തയ്യാറാക്കി എടുക്കുന്നത് എന്നു നോക്കാം. ആദ്യം രണ്ടു ഉരുളൻ കിഴങ്ങ്, ഒരു കാരറ്റ്, ആറു ബീൻസ്, ഒരു സവാള എന്നിവ തൊലി കളഞ്ഞു നന്നായി കഴുകി എടുക്കുക. അതിനു ശേഷം ചെറുതായി മുറിച്ചു എടുത്തു മാറ്റി വക്കുക. അര കപ്പ് ഗ്രീൻ പീസ് കൂടി കുതിർത്ത്‌ എടുത്തു വക്കുക.

ഇനി ഒരു കുക്കർ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം ഒരു ചെറിയ കഷ്ണം പട്ട, രണ്ടു ഗ്രാമ്പു, മൂന്നു ഏലക്ക എന്നിവ ഇട്ടു കൊടുത്തു വഴറ്റുക. പൊട്ടാൻ തുടങ്ങിയാൽ അതിലേക്ക് ഒരു കഷ്ണം ഇഞ്ചി ചതച്ചത് ചേർത്ത് വഴറ്റുക. അതിനു ശേഷം എല്ലാ പച്ചക്കറികളും ചേർത്ത് കൊടുക്കുക. ഇനി അഞ്ചു മിനിറ്റ് നന്നായി വഴറ്റുക. അതിനു ശേഷം ഒരു സ്പൂൺ മൈദ ചേർത്ത് കൊടുക്കണം. കറിക്ക് നല്ല കൊഴുപ്പ് ഉണ്ടാകുന്നതിന് വേണ്ടിയാണ്. നന്നായി മിക്സ് ചെയ്ത ശേഷം അര ഗ്ലാസ്‌ വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ മൂടി വച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.

കുക്കറിലെ പ്രഷർ എല്ലാം പോയ ശേഷം കുക്കർ തുറന്ന് അതിലേക്ക് ഒരു കപ്പ് കട്ടി തേങ്ങാ പാൽ ചേർത്ത് കൊടുക്കുക. ശേഷം ഒന്നുകൂടി ചൂടാക്കി എടുക്കണം. തിളപ്പിക്കേണ്ട ആവശ്യം ഇല്ല. അൽപ്പം മല്ലിയിലയും, കറിവേപ്പിലയും കൂടി തൂവിയാൽ അടിപൊളി വെജിറ്റബിൾ സ്‌റ്റൂ റെഡി. അപ്പത്തിനും, ചപ്പാത്തിക്കും, പൊറോട്ടക്കും സൂപ്പർ കോമ്പിനേഷൻ ആണ്.!

Thanath Ruchi

Similar Posts