|

നല്ല അടിപൊളി പക്കാവട തയ്യാറാക്കി എടുക്കാം; ചൂടോടെ തന്നെ കഴിക്കാം..!!

അപ്പോൾ നല്ല പക്കാവട റെഡിയാക്കാൻ ആദ്യം രണ്ടു സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞു എടുക്കണം. മല്ലിയില, കറിവേപ്പില ചെറുതായി അരിഞ്ഞു എടുക്കണം. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞു എടുക്കണം. ഇനി ഇവ ഓരോന്നായി ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കണം. ആദ്യം സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി കൈ കൊണ്ടു കുഴച്ചു എടുക്കണം. അതിനു ശേഷം കടലമാവ് കുറേശ്ശേ ചേർത്തു കൊടുത്തു കുഴച്ചു എടുക്കുക. ( നമ്മുടെ മിക്സ് എല്ലാം നന്നായി മൂടുന്ന രീതിയിൽ കടല മാവ് ചേർത്ത് കൊടുക്കണം. ) ഇനി ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മീറ്റ് മസാല, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ആവശ്യമാണെങ്കിൽ അൽപ്പം വെള്ളം ചേർത്ത് കൊടുക്കുക. അൽപ്പം ലൂസ് ആയി വേണം നമ്മുടെ ബാറ്റർ ഇരിക്കാൻ. ഇനി ഒരു പത്തു മിനിറ്റ് മാവ് അടച്ചു റെസ്റ് ചെയ്യാൻ വേണ്ടി വക്കുക. അതിനു ശേഷം നമുക്ക് വറുത്തു കോരാം.

വറുത്തു എടുക്കുവാൻ വേണ്ടി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ നല്ല വണ്ണം ചൂടായി വന്നാൽ അതിലേക്ക് ഒരു കൈ മാവ് എടുത്തു കുറേശ്ശേ ആയി ഓയിലിലെക്ക് ഇട്ടു കൊടുക്കുക. ഇതിനു പ്രത്യേക ഷേപ്പ് ഒന്നും ഉണ്ടാവില്ല. അതാണ്‌ പക്കാവടയുടെ ഒരു ഭംഗി. ഓയിലിലേക്ക് ഇട്ട് കഴിഞ്ഞാൽ പിന്നെ ചൂട് നന്നായി കുറച്ചു വക്കുക. ഇനി ചെറിയ ചൂടിൽ നന്നായി വറുത്തു കോരുക. അവസാനമായി അൽപ്പം കറിവേപ്പില കൂടി തിളച്ച എണ്ണയിലേക്ക് ഇട്ട് അതും വറുത്തു കോരി എടുക്കുക. ഇനി നമ്മൾ വറുത്തു വച്ചിരിക്കുന്ന പക്കാവട യുടെ മേലേക്ക് കറിവേപ്പില കൂടി ഇട്ടു കൊടുത്താൽ അടിപൊളി പക്കാവട റെഡി. നല്ല ചൂടുള്ള കട്ടനൊപ്പം അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts