അടിപൊളി വഴുതനങ്ങ മസാല റെഡി ആക്കി എടുക്കാം പുതിയ വെറൈറ്റി രുചിയിൽ

വഴുതനങ്ങ ഈ രീതിയിൽ തയ്യാറാക്കി നോക്കു. വഴുതനങ്ങ ഇഷ്ടമല്ലാത്തവർ വരെ കഴിച്ചു പോകുന്ന അടിപൊളി സൈഡ് ഡിഷ്‌. അപ്പോൾ നമുക്ക് ഈ കറി എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം രണ്ടു വഴുതനങ്ങ ഇടത്തരം കഷണങ്ങൾ ആയി മുറിച്ചു എടുക്കുക. അതിനു ശേഷം കുറച്ചു നേരം വെള്ളത്തിൽ ഇട്ടു വക്കണം. കറ കളയുന്നതിന് വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

ഇനി നമുക്ക് കഴുകി എടുത്ത വഴുതനങ്ങ വറുത്തു കോരി എടുക്കണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി ഓയിൽ ഒഴിച്ച് കൊടുക്കുക. ഇനി വഴുതനങ്ങ നന്നായി വറുത്തു കോരി എടുക്കുക. ഇനി ഒരു പാനിൽ രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച ശേഷം ഒരു സവാള അരിഞ്ഞതും, ഒരു തക്കാളി അരിഞ്ഞതും കൂടി ഒന്നു വഴറ്റി കോരി വക്കുക. ഒന്നു വാടിയാൽ മതി. ഇനി ഇതു നന്നായി അരച്ചു പേസ്റ്റ് പോലെ ആക്കി എടുക്കുക.

ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ മസാല റെഡിയാക്കി എടുക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കണം. അതിനു ശേഷം ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിനു ശേഷം രണ്ടു പച്ചമുളക് കീറിയതും, ഒരു തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതിനു ശേഷം ഒന്നര സ്പൂൺ മുളക്പൊടി, അര സ്പൂൺ മല്ലിപൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക.

നന്നായി എണ്ണ തെളിഞ്ഞു വരുന്ന പാകമായാൽ അതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന സവാള-തക്കാളി മിക്സ് ചേർത്ത് കൊടുക്കുക. നന്നായി തിളച്ചു വന്നാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് നന്നായി ചെറിയ തീയിൽ തിളപ്പിച്ച്‌ എടുക്കുക. അഞ്ചു മിനിറ്റ് തിളച്ചു വന്നാൽ മല്ലിയില ചേർത്ത് വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി വഴുതനങ്ങ മസാല റെഡി. ചപ്പാത്തിയുടെ കൂടെയും പൊറോട്ടയുടെ കൂടെയും അപ്പത്തിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts