കൊത്തു പൊറോട്ട തയ്യാറാക്കാം നിമിഷ നേരം കൊണ്ട്, തട്ടുകടയിലെ അതേ രുചിയിൽ കൊത്തു പൊറോട്ട

വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് കൊത്തു പൊറോട്ട. ഇനി നമുക്ക് ഇതെങ്ങിനെയാണ് റെഡി ആക്കുന്നത് എന്നു നോക്കാം. ആദ്യം നാലു പൊറോട്ട ചെറിയ കഷണങ്ങൾ ആയി മുറിച്ചു എടുത്ത്‌ മാറ്റി വക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം മൂന്നു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം രണ്ടു സവാള ചെറുതായി മുറിച്ചതും, രണ്ടു പച്ചമുളകും കൂടി നന്നായി വഴറ്റുക. സവാള യുടെ നിറം മാറേണ്ട ആവശ്യം ഇല്ല. ശേഷം രണ്ടു തണ്ട് കറിവേപ്പിലയും ഒരു തക്കാളി ചെറുതായി മുറിച്ചതും ചേർത്തു വഴറ്റി കൊടുക്കുക. ഇനി ഇതിലേക്ക് മൂന്നു മുട്ട പൊട്ടിച്ചത് ഒഴിച്ച് കൊടുക്കുക. ഇനി രണ്ടു സെക്കന്റ്‌ അങ്ങിനെ വച്ചിട്ട് പിന്നെ നന്നായി മിക്സ് ചെയ്തു കൊടുക്കുക. അല്ലെങ്കിൽ മുട്ട വല്ലാതെ പൊടിയായി പോകും.

എല്ലാം നന്നായി മിക്സ് ആയി വന്നാൽ നമുക്ക് ചെറുതായി മുറിച്ചു വച്ചിരിക്കുന്ന പൊറോട്ട ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനിയാണ് നമ്മൾ ഇതിലേക്ക് രുചി കൂട്ടുന്ന സീക്രെട് വിഭവം ചേർത്ത് കൊടുക്കുന്നത്. അതായത് നല്ല നാടൻ ചിക്കൻ കറി വച്ചതിന്റെ ഗ്രെവി അര കപ്പ് ആണ് നമ്മൾ ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. എല്ലില്ലാത്ത രണ്ടു ചിക്കൻ പീസ് കൂടി ചെറുതായി മുറിച്ചിട്ടാൽ അടിപൊളിയാണ്. ഇനി ഇവ എല്ലാം കൂടി നന്നായി മിക്സ് ചെയ്തു എടുക്കുക. അവസാനമായി അൽപ്പം മല്ലിയിലയും, കറിവേപ്പിലയും, രണ്ടു സ്പൂൺ സവാള കൊത്തി അരിഞ്ഞതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്യുമ്പോൾ ഒരു മൂർച്ച യുള്ള സ്റ്റീൽ ഗ്ലാസ്‌ അല്ലെങ്കിൽ തവി ഉപയോഗിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി തട്ടുകട സ്പെഷ്യൽ കൊത്തു പൊറോട്ട റെഡി. ഇതു നല്ല ചൂടോടെ തന്നെ സെർവ് ചെയ്യണം കേട്ടോ.

Thanath Ruchi

Similar Posts