ചപ്പാത്തി ബാക്കി വന്നോ? പേടിക്കണ്ട ചപ്പാത്തി കൊണ്ടു അടിപൊളി ഐറ്റം പരീക്ഷിച്ചു നോക്കാം
ആദ്യം ആറു ചപ്പാത്തി നീളത്തിൽ കനം കുറച്ചു അരിഞ്ഞു വക്കുക. ഇനി രണ്ടു സവാള ചെറുതായി കനം കുറച്ചു അരിഞ്ഞു എടുക്കുക. ഒരു തക്കാളിയും ചെറുതായി അരിഞ്ഞു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കണം. അതിനു ശേഷം മൂന്നു മുട്ട ഒഴിച്ച് കൊടുക്കുക. നന്നായി പൊരിച്ചു മാറ്റി വക്കുക. അതേ പാനിലേക്ക് മൂന്നു സ്പൂൺ ഓയിൽ കൂടി ഒഴിക്കുക.
ചൂടായി വന്നാൽ ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റുക. തക്കാളി നന്നായി വഴണ്ടു വന്നാൽ അതിലേക്ക് ഒരു സ്പൂൺ മുളക്പൊടിയും, കാൽ സ്പൂൺ മഞ്ഞൾപൊടിയും കാൽ സ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി വഴറ്റുക. ഈ സമയത്ത് ചൂട് നന്നായി കുറച്ചു വക്കാൻ മറക്കരുത്. അല്ലെങ്കിൽ പൊടികൾ എല്ലാം പെട്ടന്ന് കരിഞ്ഞു പോകും. ഇനി നന്നായി എണ്ണ തെളിഞ്ഞു വരുന്ന പാകം ആയാൽ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക.
സവാള ഒന്നു വാടിയാൽ മതി. ചെറുതായി കടിക്കുവാൻ കിട്ടണം. അതു കൊണ്ടാണ് നമ്മൾ സവാള അവസാനം ചേർക്കുന്നത്. ഇനി പൊരിച്ചു വച്ചിരിക്കുന്ന മുട്ടയും അരിഞ്ഞു വച്ചിരിക്കുന്ന ചപ്പാത്തിയും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. അവസാനം അര സ്പൂൺ കുരുമുളക് പൊടിയും മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്ത് ഒന്നു കൂടി നന്നായി മിക്സ് ചെയ്തു വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ഡിഷ് റെഡി. നല്ല കട്ടൻ ചായയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
