കലത്തപ്പം ഉണ്ടാക്കി ശരിയാകാത്തവർ ഈ രീതിയിൽ ഒന്നു തയ്യാറാക്കൂ, എന്തായാലും പെർഫെക്ട് ആയിരിക്കും

ആദ്യം ഒരു കപ്പ് പച്ചരി ആറു മണിക്കൂർ കുതിരാൻ ഇട്ടു വക്കുക. അതിനു ശേഷം നന്നായി കഴുകി എടുത്തു അരച്ചു എടുക്കണം. അരി അരക്കുമ്പോൾ അര കപ്പ്‌ ചോറ്, അര കപ്പ്‌ തേങ്ങ ചിരകിയത്, നാലു ഏലക്ക, അര ഗ്ലാസ്‌ വെള്ളം എന്നിവ ചേർത്തു നന്നായി അരക്കുക. ഇനി നമുക്ക് മധുരത്തിന് വേണ്ടി ശർക്കര ഉരുക്കി എടുക്കണം. അഞ്ചു ശർക്കര അര ഗ്ലാസ്‌ വെള്ളത്തിൽ ഉരുക്കി എടുക്കുക. ഇനി ചൂടോടെ തന്നെ നമ്മുടെ അരി അരച്ചു വച്ചിരിക്കുന്നതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. കാൽ സ്പൂൺ ഉപ്പും കൂടി ചേർത്തു കൊടുക്കുക. ഇനി ഇതൊരു അര മണിക്കൂർ റെസ്റ് ചെയ്യാൻ വേണ്ടി വക്കണം.

ഇനി കുറച്ചു തേങ്ങാ കൊത്തും ചെറിയ ഉള്ളിയും വഴറ്റി എടുക്കണം. ആവശ്യത്തിന് തേങ്ങാക്കൊത്തും, അണ്ടിപരിപ്പും, മുന്തിരിയും ചേർക്കാം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി രണ്ടു സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് തേങ്ങാ കൊത്തും ചെറിയ ഉള്ളിയും കൂടി നന്നായി ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റി നമ്മുടെ അരി അരച്ചു വച്ചിരിക്കുന്നത്തിലേക്ക് ചേർത്ത് കൊടുക്കണം. ഇനി ഒരു നുള്ള് ബേകിങ് പൌഡർ ചേർത്തു കൊടുക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്തു എടുക്കണം. നമ്മുടെ ബാറ്റർ നല്ല ലൂസ് ആയി വേണം ഇരിക്കേണ്ടത്. ദോശ മാവിനേക്കാൾ ലൂസ് ആയിരിക്കണം.

നമ്മൾ കുക്കറിൽ ആണ് കലത്തപ്പം റെഡി ആക്കി എടുക്കുന്നത്. അതിനുവേണ്ടി ഒരു കുക്കർ അടുപ്പിൽ വച്ച് ചൂടാക്കി ഒരു സ്പൂൺ നെയ്യ് ചേർത്തു എല്ലാ ഭാഗത്തും ചുറ്റിച്ചു എടുക്കുക. ചൂട് ഇപ്പോൾ ഹൈ ഫ്ലൈമിൽ ആയിരിക്കണം. നല്ല ചൂടായ ശേഷം നമുക്ക് ബാറ്റർ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി മൂടി വച്ച് വേവിക്കുക. അപ്പോൾ തന്നെ ചൂട് ഏറ്റവും ലോ ഫ്ലൈമിൽ വക്കണം. കുക്കർ മൂടുമ്പോൾ വെയിറ്റ് ഇടാതെ വേണം അടുപ്പിൽ വക്കാൻ. ഇനി കുറഞ്ഞ ചൂടിൽ ഇരുപതു മിനിറ്റ് കഴിഞ്ഞാൽ അടിപൊളി ആരെടുത്ത കലത്തപ്പം റെഡി.

Thanath Ruchi

Similar Posts