നാടൻ മോരുകറി ഈ രീതിയിൽ തയ്യാറാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണുട്ടോ
ആദ്യം ഒരു ഇടത്തരം ഏത്തകായ തൊലി എല്ലാം മാറ്റി നേടുകെ പിളർന്നു രണ്ടായി കട്ട് ചെയ്തു വക്കണം. ഇനി ഇത് കറ കളയുന്നതിന് വേണ്ടി വെള്ളത്തിൽ ഇട്ടു വക്കണം. ഇനി ഒരു കുമ്പളങ്ങ കഷ്ണം കൂടി ചെറുതായി മുറിച്ചു എടുക്കുക. രണ്ടും കഴുകി വൃത്തിയാക്കിയ ശേഷം കുക്കറിൽ ഇട്ടു വേവിച്ചു എടുക്കണം. വേവിക്കുമ്പോൾ അര സ്പൂൺ മഞ്ഞൾപൊടിയും, അര സ്പൂൺ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ഗ്ലാസ് വെള്ളവും കൂടി ചേർത്തു വേണം അടുപ്പിലേക്ക് വക്കാൻ. ഒരു വിസിൽ വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക.
ഇനി നമുക്ക് ഇതിലേക്കു ആവശ്യമായ തേങ്ങ അരപ്പ് റെഡി ആക്കണം. ഒരു മുറി തേങ്ങ ചിരകിയതും, അര സ്പൂൺ ജീരകവും, രണ്ടു പച്ചമുളകും, അര ഗ്ലാസ് വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കണം. കുക്കറിലെ പ്രഷർ എല്ലാം പോയ ശേഷം മൂടി തുറന്ന് കറി നന്നായി മിക്സ് ചെയ്യുക. ഇനി വീണ്ടും അടുപ്പിൽ വച്ച് കറി തിളപ്പിക്കുക. നന്നായി തിളച്ചു വന്നാൽ അതിലേക്ക് അര കപ്പ് തൈര് ചേർത്ത് കൊടുക്കുക. നന്നായി തിളച്ചാൽ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് കൂടി ചേർത്ത് നന്നായി ചൂടാക്കുക. ഈ സമയത്തു ഉപ്പും എരിവും പുളിയും എല്ലാം പാകത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കുറവ് ഉണ്ടെങ്കിൽ ചേർക്കാൻ മറക്കരുത്. അരപ്പ് ചേർത്താൽ പിന്നെ നമ്മുടെ കറി തിളക്കാൻ അനുവദിക്കരുത്.
ഇനി നമുക്ക് ഇതിലേക്ക് വറവ് ഇടണം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി രണ്ടു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിനു ശേഷം ഒരു സ്പൂൺ ഉലുവയും, രണ്ടു വറ്റൽമുളക് മുറിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ഇട്ടാൽ നമ്മുടെ അടിപൊളി നാടൻ മോരും കറി റെഡി. ചോറിന് പറ്റിയ അടിപൊളി കോമ്പിനേഷൻ ആണ്.
