നാടൻ അയല മുളകിട്ടത്! നല്ല എരിവും പുളിയും ഉള്ള അയല മുളകിട്ടത് ആർക്കാണ് ഇഷ്ടമല്ലാത്തത്

അയല മുളകിട്ടത് റെഡി ആക്കാൻ വേണ്ടി അര കിലോ നല്ല ഫ്രഷ് അയല കഴുകി വൃത്തിയാക്കി വക്കുക. കഴുകി എടുക്കുമ്പോൾ ഒരു പിടി കല്ലുപ്പും ഒരു സ്പൂൺ വിനിഗറും കൂടി ചേർക്കാൻ മറക്കരുത്.

ഇനി നമുക്ക് കറി റെഡി ആക്കി എടുക്കാം. ആദ്യം ഒരു ചട്ടി അടുപ്പിൽ വച്ച് നാലു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. ചട്ടിയിൽ തയ്യാറാക്കുന്നത് ആണ് മീൻ കറിക്ക് കൂടുതൽ ടേസ്റ്റ്. അതിനു ശേഷം ഒരു സ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ഇനി ഒരു പിടി ചെറിയ ഉള്ളിയും, നാലു അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചതച്ചത് ചേർത്ത് കൊടുക്കണം. ഇനി രണ്ടു പച്ചമുളക് കീറിയതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ഇട്ടു നന്നായി വഴറ്റുക. ശേഷം അതിലേക്ക് മൂന്നു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഈ സമയത്തു ചൂട് നന്നായി കുറച്ചു വക്കാൻ മറക്കരുത്. അല്ലെങ്കിൽ പൊടികൾ പെട്ടെന്ന് കരിഞ്ഞു പോകും. പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് രണ്ടു ഗ്ലാസ്‌ വെള്ളം ഒഴിച്ച് കൊടുക്കുക. രണ്ടു കഷ്ണം കുടം പുളി കൂടി ചേർക്കുക. കുടം പുളിക്ക് പകരം വാളൻ പുളി പിഴിഞ്ഞ വെള്ളവും ചേർക്കാം. പിന്നെ ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി മിക്സ് ചെയ്ത് കറി തിളപ്പിക്കുക.

കറി നന്നായി തിളച്ചു വന്നാൽ അതിലേക്ക് മീൻ കഷണങ്ങൾ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി ചെറിയ ചൂടിൽ ഒരു പത്തു മിനിറ്റ് കൂടി തിളപ്പിച്ചാൽ നമ്മുടെ അടിപൊളി അയല മുളകിട്ടത് റെഡി.അവസാനം കുറച്ചു കറിവേപ്പില കൂടി മുകളിൽ തൂവുക. ഈ കറി ചോറിന്റെ കൂടെയും, പൊറോട്ടയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts