നല്ല മീൻകറി തയ്യാറാക്കി നോക്കൂ ഇങ്ങിനെ.. ഏത് മീൻ വച്ചും ഈ രീതിയിൽ കറി വെക്കാമെന്നേ.!!

തുടക്കകാർക്ക് ചെയ്തു പഠിക്കാൻ പറ്റിയ അടിപൊളി മീൻ കറി റെസിപ്പി ആണിത്. ഏതു മീൻ വച്ചും ഈ രീതിയിൽ കറി വെക്കാമെന്നതാണ് ഈ റെസിപ്പിയുടെ പ്ലസ് പോയിന്റ്. ഈ രീതി പഠിച്ചാൽ പിന്നേ ഏതു മീൻ കിട്ടിയാലും നമുക്ക് കറി വെക്കാം. അപ്പോൾ പിന്നെ എങ്ങിനെയാണ് കറി തയ്യാറാ ക്കുന്നത് എന്ന് നോക്കാം അല്ലേ…

ആദ്യം അര കിലോ മീൻ കഴുകി വൃത്തി യാക്കി വക്കണം. ഒരു നാരങ്ങ വലുപ്പത്തിൽ പുളി വെള്ളത്തിൽ കുതിർക്കാൻ വക്കണം. ഇനി ഒരു ചട്ടിയിൽ രണ്ടു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, രണ്ടു പച്ചമുളക് കീറിയതും, ഒരു തണ്ട് കറിവേപ്പിലയും കൂടി ഇട്ടു നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി അതിലേക്ക് പുളി പിഴിഞ്ഞ വെള്ളവും, ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് അടുപ്പിൽ വക്കണം.

ഇനി ഒരു ഗ്ലാസ്‌ വെള്ളം കറിയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യണം. കറി നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നാൽ അതിലേക്ക് കഴുകി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കണം. മീൻ ചേർത്താൽ ത൭ കുറച്ചു വക്കുക. ചെറിയ തീയിൽ മീൻ നന്നായി വെന്തു വന്നാൽ അതിലേക്ക് തേങ്ങ അരപ്പ് ചേർത്തു കൊടുക്കണം. അതിനു വേണ്ടി ഒരു മുറി തേങ്ങ ചിരകി അതിലേക്ക് ഒരു സ്പൂൺ പെരുംജീരകം കൂടി ഇട്ടു നന്നായി അരച്ച് എടുക്കണം. ഇനി ഈ അരപ്പ് കറിയിൽ ചേർക്കുക. അരവ് ചേർത്താൽ പിന്നെ കറി ഒന്നു തിളച്ച ശേഷം വാങ്ങി വക്കുക.

ഇനി നമുക്ക് കറിയിലേക്ക് ആവശ്യമായ വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ച് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ഇനി അതിലേക്ക് നാലു ചെറിയ ഉള്ളി വട്ടത്തിൽ ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക. വഴന്നു വന്നാൽ ഒരു തണ്ട് കറിവേപ്പിലയും അര സ്പൂൺ മുളക്പൊടിയും കൂടി ചേർത്ത് കറിയിലേക്ക് ഒഴിക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി നാടൻ മീൻ കറി റെഡി.. ചോറിനു പറ്റിയ അടിപൊളി കോമ്പിനേഷൻ ആണിത്.

Thanath Ruchi

Similar Posts