|

തന്തൂരി ചിക്കൻ നമുക്ക് വീട്ടിലും തയ്യാറാക്കാം ഓവനും ഗ്രില്ലും ഇല്ലാതെ തന്നെ; കിടിലൻ ഐഡിയ തന്നെ

ഇന്നു നമുക്ക് തന്തൂരി ചിക്കൻ എങ്ങിനെയാണ് റെഡി ആക്കുന്നത് എന്നു നോക്കാം. ഒരു കിലോ ചിക്കൻ കൊണ്ടാണ് നമ്മൾ തന്തൂരി റെഡി ആക്കി എടുക്കാൻ പോകുന്നത്. ആദ്യം ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ( ചിക്കൻ കുറച്ചു വലിയ കഷണങ്ങൾആയിട്ട് വേണം കട്ട്‌ ചെയ്തു എടുക്കാൻ. ) ഇനി നമുക്ക് ഈ കഷണങ്ങളിൽ നന്നായി വരയണം. മസാല എല്ലാം ഉള്ളിലേക്ക് നന്നായി പിടിക്കുന്നതിന് വേണ്ടിയാണ് വരയുന്നത്.

അതിനു ശേഷം നമുക്ക് ഇതിലേക്കു ആവശ്യമായ മസാല പുരട്ടണം. അതിനു വേണ്ടി മൂന്നു സ്പൂൺ കട്ട തൈര്, രണ്ടു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, അര മുറി നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി ചിക്കനിലെക്ക് തേച്ചു പിടിപ്പിക്കുക. അതിനു ശേഷം ഇത് അര മണിക്കൂർ റെസ്റ് ചെയ്യാൻ വെക്കണം. ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നല്ലതാണ്.

ഇനി നമുക്ക് ചിക്കൻ വറുക്കാൻ തുടങ്ങാം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ, രണ്ടു സ്പൂൺ ബട്ടർ എന്നിവ ചേർക്കുക. ഇനി അതിലേക്ക് ചിക്കൻ നിരത്തി വച്ച് വറുത്തു എടുക്കാം. മീൻ വറുത്തു എടുക്കുന്നത് പോലെ യാണ് ചിക്കൻ വറുക്കേണ്ടത്. ചെറിയ തീയിൽ വേണം ഇങ്ങിനെ വറുത്തു എടുക്കാൻ. അല്ലെകിൽ നമ്മുടെ ചിക്കൻ കരിഞ്ഞു പോകും. ഉള്ളിൽ വെന്തു വന്നിട്ടുണ്ടാകില്ല.

ഇനി ആണ് മാജിക്‌. അതായത് ഇങ്ങനെ വറുത്തു എടുത്ത ചിക്കൻ ഒരു പാത്രത്തിലേക്ക് മാറ്റി വക്കുക. എന്നിട്ട് അതിലേക്ക് ചെറിയ ഒരു ഗ്ലാസ്‌ അല്ലെങ്കിൽ ബൗൾ ഇറക്കി വക്കുക. എന്നിട്ട് ഒരു ചാർ കോൾ കഷ്ണം എടുത്തു തീയിൽ ഇട്ടു കത്തിച്ചു ഈ ഗ്ലാസ്സിൽ ഇട്ടു വക്കുക. അതിനു ശേഷം ഒരു സ്പൂൺ ഓയിൽ ഇതിലേക്ക് ഒഴിച്ചു കൊടുക്കണം. അപ്പോൾ നല്ല പുക ഉയരുന്നത് കാണാം. അപ്പോൾ തന്നെ പാത്രം മൂടി വക്കണം. ഒരു മിനിറ്റ് ഇങ്ങിനെ തന്നെ വക്കണം. ഒരു മിനിട്ടിനു ശേഷം തുറന്നാൽ അടിപൊളി സ്‌മോക്കി എഫക്ട് ഉള്ള തന്തൂരി ചിക്കൻ തയ്യാർ…

Thanath Ruchi

Similar Posts