ബട്ടർ ചിക്കൻ ഇനി വീട്ടിലും തയ്യാറാക്കാം ഇതുപോലെ…!! റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ

ആദ്യം ഇരുന്നൂറു ഗ്രാം എല്ലില്ലാത്ത ചിക്കൻ നന്നായി കഴുകി എടുക്കുക. അതിനു ശേഷം ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല, അര മുറി ചെറുനാരങ്ങ നീര്, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു സ്പൂൺ ഓയിൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ മാറ്റി വക്കുക. അര മണിക്കൂർ കഴിഞ്ഞാൽ ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി ഓയിൽ ഒഴിച്ച് ചിക്കൻ വറുത്തു എടുക്കുക.

ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ മസാല റെഡി ആക്കി എടുക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ബട്ടർ ഇട്ടു കൊടുക്കണം. ഇനി അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം രണ്ടു സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. നിറം മാറേണ്ട ആവശ്യം ഇല്ല. ഇനി അതിലേക്ക് ഒരു സ്പൂൺ കാശ്മീരി മുളക് പൊടി, അര സ്പൂൺ മല്ലിപൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല, അര സ്പൂൺ ജീരകപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ഇപ്പോൾ ഒരു പിടി അണ്ടിപ്പരിപ്പ് കുതിർത്തതും കൂടി ഇട്ടു കൊടുക്കുക. ഇനി മൂന്നു തക്കാളി ചെറുതായി മുറിച്ചു ചേർത്തു കൊടുക്കുക. ഒന്നു വഴറ്റിയ ശേഷം അതിലേക്ക് അര ഗ്ലാസ് വെള്ളം ചേർത്തു നന്നായി തിളപ്പിക്കുക. സവാളയും തക്കാളിയും എല്ലാം നന്നായി വെന്തു വന്നാൽ ത൭ ഓഫ്‌ ചെയ്യുക. ചൂടാറിയ ശേഷം ഇതെല്ലാം കൂടി നന്നായി അരച്ച് എടുക്കുക.

ഇനി നമുക്ക് ബട്ടർ ചിക്കൻ റെഡി ആക്കാൻ തുടങ്ങാം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ ബട്ടർ ഇടുക. അര സ്പൂൺ കാശ്മീരി മുളക്പൊടി ഇട്ടു കൊടുത്ത ശേഷം നമ്മൾ അരച്ച് എടുത്ത അരപ്പ് ചേർത്ത് തിളപ്പിക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ഇനി അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ പീസ് ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.

അതിനു ശേഷം അര കപ്പ്‌ ഫ്രഷ് ക്രീം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇനി നന്നായി തിളച്ചാൽ കറി വാങ്ങി വക്കുക. അൽപ്പം കസൂരി മേത്തി പൊടിച്ചു ചേർക്കുക. ലാസ്റ്റ് മല്ലിയിലയും അൽപ്പം ഫ്രഷ് ക്രീം കൂടി മുകളിൽ തൂവി നമുക്ക് ബട്ടർ ചിക്കൻ സെർവ്വ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി ബട്ടർ ചിക്കൻ റെഡി. റൊട്ടി, നാൻ, പുലാവ് ഇങ്ങിനെ എന്തിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts