മുട്ടക്കറി ഈ ചേരുവ ചേർത്ത് തയ്യാറാക്കിയിട്ടുണ്ടോ… കിടിലൻ ആണ് മക്കളെ
ആദ്യം അഞ്ചു മുട്ട പുഴുങ്ങി വക്കണം. രണ്ടു സവാള ചെറുതായി അരിഞ്ഞു വക്കണം. നമുക്ക് മുട്ടക്കറി എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ ഓയിൽ ഒഴിക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക. അതിനു ശേഷം രണ്ടു സവാള ചെറുതായി അരിഞ്ഞതും ഒരു പച്ച മുളകും, ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർത്തു നന്നായി വഴറ്റുക.
ഈ സമയത്ത് ത൭ നല്ലവണ്ണം കുറച്ചു വക്കാൻ മറക്കരുത്. സവാള നല്ല ബ്രൗൺ നിറം ആയി വന്നാൽ അതിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലവണ്ണം വഴറ്റി എടുക്കുക. പൊടികളുടെ പച്ചമണം മാറി വന്നാൽ അതിലേക്ക് ഒരു കപ്പ് പുളി കുറഞ്ഞ തൈര് ചേർത്തു കൊടുക്കുക. ഇനി പാകത്തിന് ഉപ്പ് ചേർത്തു കൊടുക്കുക.
ഈ തൈര് ആണ് നമ്മുടെ കറിക്ക് ഒരു പ്രത്യേക ടേസ്റ്റ് കൊടുക്കുന്നത്. കറി നല്ല വണ്ണം തിളച്ചു എണ്ണ തെളിഞ്ഞു വന്നാൽ മുട്ട ചേർത്തു കൊടുക്കണം. അഞ്ചു മുട്ട പുഴുങ്ങി തൊലി കളഞ്ഞു രണ്ടു കഷണം ആക്കിയ ശേഷം കറിയിൽ ചേർക്കാം. മുട്ട ചേർത്ത് കറി നന്നായി തിളച്ചാൽ നമുക്ക് വാങ്ങി വക്കാം. അൽപ്പം മല്ലിയില തൂവിയ ശേഷം ഈ മുട്ട കറി നമുക്ക് സെർവ്വ് ചെയ്യാം. ചപ്പാത്തിയുടെ കൂടെയോ പൊറോട്ടയുടെ കൂടെയോ അല്ലെങ്കിൽ ചോറിന്റെ കൂടെയോ അടിപൊളി കോമ്പിനേഷൻ ആണ്.
