അടിപൊളി വെജ് കുറുമ ഈസി ആയി എങ്ങിനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

ആദ്യം ഒരു കപ്പ് ഗ്രീൻ പീസ് ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്തു എടുക്കുക. അര മുറി തേങ്ങ ചിരകിയതും മൂന്നു പച്ച മുളകും കൂടി നന്നായി അരച്ചു മാറ്റി വക്കണം.

ഇനി കുതിർത്ത ഗ്രീൻപീസും ഒരു കാരറ്റ് ചെറുതായി അരിഞ്ഞതും, ഒരു ഉരുളൻ കിഴങ്ങ് ചെറുതായി അരിഞ്ഞതും കൂടി കുക്കറിൽ ഒരു ഗ്ലാസ്‌ വെള്ളം ചേർത്ത് നന്നായി വേവിച്ചു എടുക്കണം. വേവിക്കുമ്പോൾ കാൽ സ്പൂൺ മഞ്ഞൾ പൊടിയും, ആവശ്യത്തിന് ഉപ്പും ചേർക്കാൻ മറക്കരുത്. ഇവ നന്നായി വെന്തു വന്നാൽ അതിലേക്ക് തേങ്ങാ അരപ്പ് ചേർത്ത് തിളപ്പിച്ച്‌ വാങ്ങുക.

ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായ വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ച ശേഷം അതിലേക് മൂന്നു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കണം. ചൂടായി വന്നാൽ രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഒരു ചെറിയ സവാള ചെറുതായി മുറിച്ചതും ചേർത്ത് നന്നായി വഴറ്റി എടുക്കുക. നന്നായി വഴന്നു വന്നാൽ അതിലേക്ക് അര സ്പൂൺ ഗരം മസാലയും കാൽ സ്പൂൺ മുളക്പൊടിയും ചേർത്ത് കറിയിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനു ശേഷം മല്ലിയിലയും കറിവേപ്പിലയും കൂടി തൂവി യാൽ നമ്മുടെ അടിപൊളി വെജ് കുറുമ റെഡി. ഈ കുറുമ ചപ്പാത്തിയുടെയും അപ്പത്തിന്റെ കൂടെയും പുട്ടിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →