വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന വളരെ ഈസി ആയ ബ്രെഡ്‌ പുഡിങ് കഴിച്ചിട്ടുണ്ടോ

വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ഒരു സൂപ്പർ പുഡിങ് എങ്ങിനെയാണ് റെഡി ആക്കുന്നത് എന്നു നോക്കാം. ആദ്യം പത്തു സ്ലൈസ് ബ്രെഡ്‌ എടുക്കണം. ഇനി ഇതിന്റെ അരിക് എല്ലാം മുറിച്ചു വക്കണം. ഇനി അതൊരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കുക. അത് മാറ്റി വക്കുക.

അടുത്തതായി ഒന്നര കപ്പ് പാലിൽ ഒരു സ്പൂൺ വാനില എസ്സേൻസ് ചേർക്കുക.ഒരു നുള്ള് ഉപ്പ് ചേർക്കുക. ശേഷം പത്തു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. പഞ്ചസാര അലിയുന്നത് വരെ മിക്സ് ചെയ്ത് എടുക്കണം. പഞ്ചസാര ഇഷ്ടത്തിന് അനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയ്യാം. ഇനി ഈ പാൽ ബ്രെഡ്‌ പൊടിച്ചു വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക. ബ്രെഡ്‌ നന്നായി സോഫ്റ്റ്‌ ആയി എന്ന് ഉറപ്പ് വരുത്തുക. ഈ മിക്സ് കുറച്ചു നേരം കുതിർന്നു കിട്ടാൻ വേണ്ടി അടച്ചു വക്കുക.

ഇനി നമുക്ക് പഞ്ചസാര കാരമലൈസ് ചെയ്യണം. അതിനു വേണ്ടി നാലു സ്പൂൺ പഞ്ചസാര ഒരു പാനിൽ ഇടുക. അതിനു ശേഷം ചെറിയ ചൂടിൽ ഇളക്കി കൊണ്ടിരിക്കുക. വേണമെങ്കിൽ ഒരു സ്പൂൺ വെള്ളം ചേർത്ത് കൊടുക്കാം. കരിയുന്നതിനു മുന്നേ നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ വാങ്ങി വക്കുക. ഇനി നമ്മൾ പുഡിങ് ഉണ്ടാക്കാൻ വിചാരിക്കുന്ന പാത്രത്തിൽ ആദ്യം ഈ പഞ്ചസാര സിറപ്പ് മുഴുവനായി ചുറ്റിച്ചു എടുക്കണം. അതിനു ശേഷം നമ്മൾ റെഡി ആക്കിയ ബ്രെഡ്‌ മിക്സ് ഈ പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ഇത് ആവിയിൽ വേവിച്ചു എടുക്കണം. അതിനു വേണ്ടി ഒരു ഇഡ്ഡലി തട്ടിൽ പാത്രം ഇറക്കി വച്ച ശേഷം ഇരുപത് മിനിറ്റ് വേവിച്ചു എടുക്കുക. അപ്പോൾ ഇത്രേ ഉള്ളു. നമ്മുടെ ഈസി ബ്രെഡ്‌ പുഡിങ് റെഡി ആയി കഴിഞ്ഞു. ഇത് ചൂടോടെയും, തണുപ്പിച്ചും നമുക്ക് സെർവ്വ് ചെയ്യാം.

Thanath Ruchi

Similar Posts