മുട്ട മസാല ഇങ്ങിനെ റെഡി ആക്കി നോക്കൂ.. അസ്സൽ ടേസ്റ്റ് ആയിരിക്കും

അപ്പോൾ നമുക്ക് എങ്ങനെയാണ് മുട്ട മസാല റെഡി ആക്കുന്നത് എന്നു നോക്കാം. ആദ്യം രണ്ടു സവാള നീളത്തിൽ അരിഞ്ഞു വക്കണം. അതിനു ശേഷം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കണം. ഇനി സവാള ഇട്ടു നന്നായി വഴറ്റുക. സവാളയുടെ നിറം മാറുന്നതിനു മുൻപ് ത൭ ഓഫ്‌ ചെയ്യണം.

ഇതിന്റെ ചൂട് ആറിയ ശേഷം മിക്സിയിൽനല്ല പേസ്റ്റ് പോലെ അരച്ചു എടുക്കുക. ഈ സവാള അരക്കുമ്പോൾ കുതിർന്ന പത്തു അണ്ടി പരിപ്പ് കൂടി ഇട്ട് വേണം അരച്ചു എടുക്കാൻ. ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റി വക്കുക. ഇനി നല്ല പഴുത്ത രണ്ടു തക്കാളി കൂടി മിക്സിയിൽ അരച്ച് എടുക്കണം. അതും അരച്ച് മാറ്റി വക്കുക. അഞ്ചു മുട്ട നന്നായി പുഴുങ്ങി തൊണ്ടു കളഞ്ഞു വക്കുക.

ഇനി നമുക്ക് കറി റെഡി ആക്കാൻ തുടങ്ങാം. ആദ്യം ഒരു പാൻ വച്ചു സൺ‌ ഫ്ലവർ ഓയിൽ മൂന്നു സ്പൂൺ ഒഴിക്കുക. ഇനി രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്നു വഴറ്റി എടുക്കുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. അതിനു ശേഷം തക്കാളി അരച്ചത് ചേർത്ത് നന്നായി എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റി എടുക്കുക.

ഇനി അതിലേക്ക് സവാളയും അണ്ടിപരിപ്പും കൂടി അരച്ചത് ചേർത്തു കൊടുക്കുക. നന്നായി വഴറ്റുക. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കാൻ മറക്കരുത്. കറി നന്നായി തിളച്ച ശേഷം അതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ട രണ്ടായി മുറിച്ചു അതിലേക്ക് ഇട്ടു കൊടുക്കുക. കുറച്ചു മല്ലിയില കൂടി തൂവി കറി വാങ്ങി വക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി സൂപ്പർ ടേസ്റ്റി ആയ മുട്ട മസാല റെഡി. ചപ്പാത്തി യുടെയും അപ്പത്തിന്റെയും കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts