കുക്കർ ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ വെജ് പുലാവ് തയ്യാറാക്കാം

പുലാവ് റെഡി ആക്കുന്നതിന് വേണ്ടി ആദ്യം നമുക്ക് ഒരു കപ്പ് ബസ്മതി റൈസ് കഴുകി കുതിർത്തു വക്കണം. അര മണിക്കൂർ കുതിർത്തു വച്ചാൽ മതി. ഇനി ഇതിലേക്ക് ആവശ്യത്തിന് പച്ചക്കറി കൾ അരിഞ്ഞു എടുക്കണം. ഒരു കാരറ്റ് ചെറുതായി അരിഞ്ഞു എടുക്കണം. ആറു ബീൻസ് ചരിച്ചു അരിഞ്ഞു എടുക്കണം. ഗ്രീൻ പീസ് ഒരു പിടി കൂടി വേണം.

ഇനി നമുക്ക് കുക്കർ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് അല്ലെങ്കിൽ സൺ ഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കണം. ഇനി അതിലേക്ക് ഒരു ചെറിയ കഷ്ണം പട്ട, മൂന്നു ഗ്രാമ്പു, നാലു ഏലക്ക എന്നിവ ചേർത്തു ഒന്നു വഴറ്റുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു ഒന്നു കൂടി വഴറ്റുക. ശേഷം അതിലേക്ക് ഒരു ചെറിയ സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് ഒന്നു വഴറ്റുക സവാളയുടെ നിറം മാറുന്നതിന് മുന്പേ അതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് കൊടുക്കണം. രണ്ടു മിനിറ്റ് വഴറ്റുക. ഇനി കഴുകി ഊറ്റി വച്ചിരിക്കുന്ന അരി ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക. ശേഷം അതിലേക്ക് ഒന്നര കപ്പ് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കണം. ഈ സമയത്തു ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. ഇനി കുക്കർ മൂടി വച്ചു ഒരു വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു പ്രഷർ എല്ലാം പോയ ശേഷം ചോറ് ഒരു ഡിഷിലേക്ക് പകർത്തി കുറച്ചു പൈനാപ്പിൾ ചെറുതായി അരിഞ്ഞു എടുത്തത്, മല്ലിയില, പുതിനയില, നെയ്യിൽ വറുത്തു എടുത്ത അണ്ടി പരിപ്പും മുന്തിരിയും കൂടി ഇട്ടു നമുക്ക് സെർവ്വ് ചെയ്യാം. നല്ല ചിക്കൻ കറിയും, റൈത്തയും കൂടി ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും.. !!

Thanath Ruchi

Similar Posts