ഒട്ടും കുഴയാതെ പെർഫെക്റ്റ് നെയ്‌ച്ചോർ കുക്കറിൽ തയ്യാറാക്കാം പത്തു മിനിറ്റിനുള്ളിൽ

ഫാസ്റ്റ് ആയ ഈ ലോകത്ത് എല്ലാം ഫാസ്റ്റ് ആകാൻ വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കുക്കിങ്ങും ഇതിൽ ഉൾപെടുന്നു. ഇന്നു നമുക്ക് എങ്ങിനെയാണ് കുക്കറിൽ ഈസി ആയി നെയ്‌ച്ചോർ റെഡി ആക്കുന്നത് എന്നു നോക്കാം.

ആദ്യം ഒരു ഗ്ലാസ് ജീരകശാല അരി നന്നായി കഴുകി വെള്ളം ഊറ്റി വക്കുക. ചെറിയ അരി യാണ് നെയ് ചോറിന് ബെസ്റ്റ്. അരി കുതിർക്കേണ്ട ആവശ്യം ഇല്ല. ഇനി ഒരു കുക്കർ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായ ശേഷം അതിലേക്ക് രണ്ടു ഏലക്ക, രണ്ടു ഗ്രാമ്പു, ഒരു ചെറിയ കഷ്ണം പട്ട, ഒരു നുള്ള് പെരും ജീരകം എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ഒരു ചെറിയ സവാള നീളത്തിൽ അരിഞ്ഞു എടുത്തു ഇതിലേക്ക് ചേർക്കുക. ഒന്നു വഴറ്റിയാൽ മതി. സവാള യുടെ നിറം മാറാൻ പാടില്ല. അതിനു ശേഷം ഒന്നര ഗ്ലാസ്‌ വെള്ളം ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർക്കുക. വെള്ളം നന്നായി തിളച്ചു വന്നാൽ നമ്മൾ കഴുകി ഊറ്റി വച്ചിരിക്കുന്ന അരി അതിലേക്ക് ഇട്ടു കൊടുക്കണം. ഇനി കുക്കർ മൂടി വക്കുക. രണ്ടു വിസിൽ വന്നശേഷം ഗ്യാസ് ഓഫ്‌ ചെയ്യുക.

ഇനി നമുക്ക് ഇതിലേക്ക് ഗാർനിഷ് ചെയ്യാൻ ആവശ്യമായ സവാളയും, അണ്ടിപരിപ്പും, മുന്തിരിയും വറുത്തു എടുക്കണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ നെയ്യ് ഒഴിക്കുക. ചൂടായ ശേഷം അതിലേക്ക് അണ്ടി പരിപ്പും മുന്തിരിയും ഇട്ടു കരിഞ്ഞു പോകാതെ വറുത്തു കോരുക. അതിനു ശേഷം ഒരു ചെറിയ സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ഈ നെയ്യിലേക്ക് ഇട്ടു ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ വറുത്തു കോരുക. കുറഞ്ഞ ചൂടിൽ വറുത്തു എടുക്കാൻ മറക്കരുത്. ഇനി നമ്മുടെ നെയ്യ് ചോർ ഒരു പാത്രത്തിലേക്ക് പകർത്തിയ ശേഷം അതിനു മുകളിൽ അണ്ടിപരിപ്പും മുന്തിരിയും വറുത്ത സവാളയും തൂകി യാൽ നമ്മുടെ ഈസി കുക്കർ നെയ്ചോർ റെഡി. നല്ല ചിക്കൻ കറിയും, തൈര് സാലടും, അച്ചാറും കൂടി ഉണ്ടെങ്കിൽ പിന്നെ ചോറ് തീരുന്നത് അറിയുകയെ ഇല്ല.

Thanath Ruchi

Similar Posts