ഇന്നു നമുക്ക് വെറൈറ്റി ആയ ചീര സാമ്പാർ തയ്യാറാക്കാം
സാമ്പാർ നമ്മൾ എല്ലാവരും കഴിച്ചിട്ടുണ്ട് അല്ലേ. എല്ലാവരുടെയും ഇഷ്ടപെട്ട വിഭവം ആണ് സാമ്പാർ. പക്ഷെ നിങ്ങൾ ചീര സാമ്പാർ കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ചീര കൊണ്ടുള്ള സാമ്പാർ അടിപൊളിയാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ചീര സാമ്പാർ റെഡി ആക്കുന്നത് എന്നു നോക്കാം.
ആദ്യം ഒരു കപ്പ് പരിപ്പ് ഒരു ഗ്ലാസ് വെള്ളം ചേർത്തു വേവിച്ചു എടുക്കുക. പരിപ്പ് നന്നായി വെന്ത് ഉടഞ്ഞ ശേഷം അതിലേക്ക് ചീര ഒരു കപ്പ് ചെറുതായി അരിഞ്ഞത് ചേർക്കുക. ( ചുവന്ന ചീരയോ, പച്ച ചീരയോ ഉപയോഗിക്കാം. ) ഇനി ഇതിലേക്ക് ആറു ചെറിയ ഉള്ളി, ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, രണ്ടു സ്പൂൺ സാമ്പാർ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി വേവിച്ചു എടുക്കുക. വെള്ളം ആവശ്യം ആണെങ്കിൽ ഒരു ഗ്ലാസ് കൂടി ഒഴിച്ച് കൊടുക്കുക. ചീരയും, കഷണങ്ങളും നന്നായി വേവണം. ഈ കറിയിൽ പുളി ചേർക്കേണ്ട ആവശ്യം ഇല്ല. തക്കാളിയുടെ പുളി മാത്രം മതിയാകും. കറി നന്നായി തിളച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇനി നമുക്ക് ഇതിലേക്കു കടുക് വറവ് ഇടണം.
വറവ് ഇടുന്നതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. രണ്ടു സ്പൂൺ കടുകും, നാലു വറ്റൽ മുളകും കൂടി ചേർത്ത് വഴറ്റി നമ്മുടെ കറിയിലേക്ക് ഒഴിച്ചാൽ അടിപൊളി ചീര സാമ്പാർ റെഡി. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ഈ സാമ്പാർ റെഡി ആയില്ലേ.
