അടിപൊളി ഫ്രൈഡ് ചിക്കൻ റെഡി ആക്കി എടുക്കാം; എല്ലാവരും ട്രൈ ചെയ്തു നോക്കുന്ന അടിപൊളി ട്രെൻഡിംഗ് ചിക്കൻ
ഈ ഫ്രൈഡ് ചിക്കൻ റെഡി ആക്കി എടുക്കാൻ ആദ്യം അര കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി അതിലേക്ക് ഒരു സ്പൂൺ മുളക് പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ കുരുമുളക് പൊടി, പാകത്തിന് ഉപ്പ്, ചതച്ച വെളുത്തുള്ളി എന്നിവയും അര ഗ്ലാസ് വെള്ളവും കൂടി ചേർത്തു നന്നായി വേവിച്ചു എടുക്കണം. മുക്കാൽ വേവ്വ് ആയാൽ നമുക്ക് ത൭ ഓഫ് ചെയ്യാം.
ഇനി നമുക്ക് ഈ ചിക്കൻ മാരിനെറ്റ് ചെയ്തു വക്കണം. അതിനു വേണ്ടി ഒരു പാത്രത്തിലേക്ക് ഒന്നര സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ ഗരം മസാല, രണ്ടു സ്പൂൺ മൈദ, രണ്ടു സ്പൂൺ കോൺ ഫ്ലോർ, ഒരു മുട്ട പാകത്തിന് ഉപ്പ്, കാൽ ഗ്ലാസ് വെള്ളം, ഒരു നാരങ്ങ യുടെ നീര് എന്നിവ എല്ലാം കൂടി മിക്സ് ചെയ്തു ലൂസ് ആയി ബാറ്റർ റെഡി ആക്കി എടുക്കുക. ഇനി ഈ ബാറ്ററിൽ പത്തു മിനിറ്റ് നേരം വേവിച്ചു എടുത്ത ചിക്കൻ കഷണങ്ങൾ ചേർത്തു അടച്ചു വക്കുക. ഇനി നമുക്ക് ഇത് പൊരിച്ചു എടുക്കണം.
ചിക്കൻ പൊരിച്ചു എടുക്കാൻ ആയി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കിയ ശേഷം ഓയിൽ ഒഴിച്ച് കൊടുക്കണം. ഓയിൽ നല്ല വണ്ണം ചൂടായാൽ അതിലേക്ക് ചിക്കൻ കഷണങ്ങൾ ഓരോന്നായി ഇട്ടു കൊടുത്തു വറുത്തു കോരുക. വറുക്കുന്നതിന്റെ ഇടയിൽ എണ്ണയിലേക്ക് രണ്ടു തണ്ട് കറിവേപ്പിലയും ചതച്ച വെളുത്തുള്ളിയും ഇട്ടു കൊടുക്കണം. മുഴുവൻ ചിക്കനും ഇങ്ങിനെ വറുത്തു കോരുക.
അവസാനം ബാക്കി വരുന്ന ബാറ്റർ എണ്ണയിലേക്ക് കുറേശ്ശേ ഇട്ടു കൊടുത്തു അതും കൂടി വറുത്തു കോരുക. ഈ പൊടിയാണ് ഏറ്റവും ടേസ്റ്റ്. വറുത്തു മാറ്റിയ ചിക്കനു മുകളിൽ ഈ പൊടി കൂടി ഇട്ടു സെർവ്വ് ചെയ്യാൻ മറക്കരുത്. ഇപ്പോൾ നമ്മുടെ അടിപൊളി ഫ്രൈഡ് ചിക്കൻ റെഡി.
