അടിപൊളി ബീറ്റ്റൂട്ട് ചമ്മന്തിയും, മുളക് ചമ്മന്തിയും, ഉണക്ക ചെമ്മീൻ ചമ്മന്തിയും ഒറ്റയടിക്ക്

ബിരിയാണിയുടെ കൂടെ സ്ഥിരം അച്ചാറും ചമ്മന്തി യും കഴിച്ചു മടുത്തോ. എങ്കിൽ ഈ ബീറ്റ്റൂട്ട് ചമ്മന്തി ഒന്നു ചെയ്തു നോക്കിയാൽ ആരും ഞെ ട്ടിപ്പോകും. ഈ ചമ്മന്തികൾ വേവിക്കേണ്ട ആവശ്യം ഒന്നും ഇല്ല. ഒരു മിക്സിയുടെ ചെറിയ ജാർ എടുക്കുക. അതിലേക്ക് അര മുറി തേങ്ങ ചിരകിയത്,ഒരു ബീറ്റ്റൂട്ടിന്റെ പകുതി ചെറിയ കഷണങ്ങൾ ആക്കിയത്, മൂന്നു പച്ചമുളക് എരിവ് ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ചു മാറ്റം വരുത്താം. മൂന്നു ചെറിയ ഉള്ളി, രണ്ടു കറിവേപ്പില, ഒരു ചെറിയ കഷ്ണം ഇഞ്ചി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അടച്ചു വച്ചു അരച്ചു എടുക്കുക. ഈ ചമ്മന്തിയിൽ വെള്ളം ചേർക്കാതെ ആണ് നമ്മൾ അരച്ച് എടുക്കുന്നത്. ഇപ്പോൾ നമ്മുടെ അടിപൊളി ബീറ്റ്റൂട്ട് ചമ്മന്തി റെഡി. ഇതു ബിരിയാണിയുടെ കൂടെയും ചോറിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

ഇനി നമുക്ക് മുളക് ചമ്മന്തി എങ്ങിനെയാണ് റെഡി ആക്കുന്നത് എന്നു നോക്കാം. ആദ്യം മിക്സിയുടെ ജാറിൽ അര മുറി തേങ്ങ ചിരകിയത്, ആറു വറ്റൽ മുളക് കനലിൽ ചുട്ടു എടുത്തത് അല്ലെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒന്നു റോസ്റ്റ് ചെയ്തു എടുത്തതായാലും മതി. മൂന്നു ചെറിയ ഉള്ളി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുത്താൽ നമ്മുടെ നാടൻ മുളക് ചമ്മന്തി റെഡി.

ഇനി നമുക്ക് ഉണക്ക ചെമ്മീൻ ചമ്മന്തി റെഡി ആക്കാം. ഇതേ പോലെ മുളക് ചമ്മന്തി അരച്ച ശേഷം ഒരു പിടി ഉണക്ക ചെമ്മീൻ നന്നായി കഴുകി എടുത്തു ചൂടായ ചട്ടിയിൽ ഇട്ടു വറുത്തു എടുത്തതും ഒരു നെല്ലിക്ക വലുപ്പത്തിൽ പുളിയും കൂടി ചേർത്തു ഒന്നുകൂടി അരച്ചാൽ നല്ല നാടൻ ഉണക്ക ചെമ്മീൻ ചമ്മന്തി റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →