സദ്യ സ്പെഷ്യൽ വെള്ളരിക്ക പച്ചടി തയ്യാറാക്കാം അതും എളുപ്പത്തിൽ

ഒരു സദ്യ ആയാൽ ഒരുപാട് കറികൾ വേണം. സദ്യ കറികളിൽ ഒന്നാണ് പച്ചടി. പലവിധത്തിൽ പച്ചടികൾ ഉണ്ട്. ഇന്നു നമ്മൾ ഉണ്ടാക്കുന്നത് വെള്ളരിക്ക പച്ചടി ആണ്. അപ്പോൾ നമുക്ക് ടേസ്റ്റി ആയി എങ്ങിനെ ആണ് വെള്ളരിക്ക പച്ചടി റെഡി ആക്കി എടുക്കുന്നത് എന്നു നോക്കാം. ആദ്യം വെള്ളരിക്കയുടെ ഉള്ളിലെ അരി എല്ലാം കളഞ്ഞു ചെറുതായി മുറിച്ചു എടുക്കുക. ശേഷം വൃത്തി യായി കഴുകി എടുക്കുക. ഇനി ഇത് ഒരു കുക്കറിലെക്ക് ഇട്ട ശേഷം ഒരു പച്ച മുളകും ഒരു തണ്ട് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും അര ഗ്ലാസ്‌ വെള്ളം കൂടി ചേർത്ത് മൂടി വച്ചു ഒരു വിസിൽ വരുന്ന വരെ വേവിച്ചു എടുക്കുക. ഈ കറിയിൽ നമ്മൾ പൊടികൾ ഒന്നും തന്നെ ചേർക്കുന്നില്ല. അതു കൊണ്ടു തന്നെ നമ്മുടെ ഈ കറി വെളുത്തിട്ട് ആണ് ഉണ്ടാവുക. ഈ കറി ഒരു പ്രത്യേക ഭംഗി ആണ് കാണാൻ.

ഇനി വേവിച്ചു വച്ചിരിക്കുന്ന കഷ്ണത്തിലേക്ക് അര കപ്പ് പുളി കുറഞ്ഞ തൈര് ചേർത്ത് കൊടുക്കുക. ഒന്നു തിളച്ച ശേഷം അതിലേക്ക് തേങ്ങ അരപ്പ് ചേർത്ത് കൊടുക്കണം. അരപ്പ് റെഡി ആക്കുന്നതിന് വേണ്ടി അര മുറി തേങ്ങ ചിരകിയ ത്, മൂന്നു പച്ച മുളക്, ഒരു സ്പൂൺ കടുക് എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചു എടുക്കുക. ഇനി ഈ അരപ്പ് കറിയിലേക്ക് ചേർത്തു കൊടുക്കാം. അരപ്പ് ഒഴിച്ച ശേഷം നമ്മുടെ കറി തിളയ്ക്കുവാൻ പാടില്ല. ഒന്നു ചൂടായാൽ വാങ്ങി വക്കുക.

ഇനി ഇതിലേക്ക് വറവ് ഇടണം. അതിനു വേണ്ടി ഒരു പാൻ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ ശേഷം അതിലേക്ക് ഒന്നര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. മൂന്നു വറ്റൽ മുളകും രണ്ടു തണ്ട് കറിവേപ്പിലയും കൂടി ഇട്ടു ഒന്നു വഴറ്റി കറിയിൽ ഒഴിക്കുക. ഇപ്പോൾ നമ്മുടെ എളുപ്പത്തിൽ റെഡി ആക്കാവുന്ന വെള്ളരിക്ക പച്ചടി തയ്യാർ.

Thanath Ruchi

Similar Posts