അടിപൊളി നാരങ്ങ അച്ചാർ തയ്യാറാക്കാം എളുപ്പത്തിൽ!! പൂപ്പൽ പിടിക്കാതെ ഒരുപാട് കാലം സൂക്ഷിച്ച് വയ്ക്കാം

അപ്പോൾ എളുപ്പത്തിൽ നാരങ്ങ അച്ചാർ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നു നോക്കാം. ആദ്യം പത്തു നാരങ്ങ ആവിയിൽ പുഴുങ്ങി എടുക്കണം. അതിനു വേണ്ടി ഒരു ഇഡ്ഡലി തട്ടിൽ വെള്ളം വച്ചു അതിൽ ഒരു തട്ടിൽ വച്ചു നാരങ്ങ പുഴുങ്ങി എടുത്താൽ മതി. അതിനു ശേഷം ചൂടാറാൻ വേണ്ടി മാറ്റി വക്കുക.

ചൂടാറിയാൽ ഒരു തുണി കൊണ്ട് നന്നായി തുടച്ചു വക്കുക. ശേഷം ചെറുതായി മുറിച്ചു വക്കുക. ഇനി നമുക്ക് അച്ചാർ വറുത്തു ഇടുന്ന പരിപാടിയിലേക്ക് കടക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അര കപ്പ് നല്ലെണ്ണ ഒഴിക്കുക. ശേഷം രണ്ടു സ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ഇനി അതിലേക്ക് വറ്റൽ മുളക് ചേർത്തു നന്നായി വഴറ്റിയ ശേഷം അതിലേക്ക് ഒരു പിടി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.

ഇനി ഇതിലേക്കു പൊടികൾ ഓരോന്നായി ചേർക്കണം. ആദ്യം നാലു സ്പൂൺ മുളക് പൊടി ചേർക്കുക. (എരിവ് കുറവ് വേണ്ടവർ രണ്ടു സ്പൂൺ കാശ്മീരി മുളകുപൊടി ചേർത്താൽ മതി.) അതിനു ശേഷം കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ കായം പൊടി, കാൽ സ്പൂൺ ഉലുവ പൊടി എന്നിവ കൂടി ചേർക്കുക. ഈ സമയത്ത് ത൭ നാന്നായി കുറച്ചു വക്കാൻ മറക്കരുത്. അല്ലെങ്കിൽ പൊടികൾ പെട്ടന്ന് കരിഞ്ഞു പോകും.ഇനി ഇതിലേക്ക് അര ഗ്ലാസ്‌ വിനിഗർ കൂടി ഒഴിച്ച് ഒന്നു തിളപ്പിക്കുക.

ഇനി നാരങ്ങ നീളത്തിൽ അരിഞ്ഞത് ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ഇനി അടുപ്പിൽ നിന്നും വാങ്ങി വക്കുക. നാരങ്ങ ഇട്ട ശേഷം വേവിക്കേണ്ട ആവശ്യം ഇല്ല. (നാരങ്ങ പുഴുങ്ങി എടുത്തതാണല്ലോ.) ഇപ്പോൾ നമ്മുടെ ടേസ്റ്റി ആയ എളുപ്പത്തിൽ റെഡി ആക്കി എടുക്കാൻ പറ്റുന്ന നാരങ്ങ അച്ചാർ റെഡി. ഈ നാരങ്ങ അച്ചാർ ഒരു ചില്ലു കുപ്പിയിൽ ആക്കി സൂക്ഷിച്ചു വക്കണം. ഒരു ആഴ്ച്ച തുറക്കാൻ പാടില്ല. ഒരു ആഴ്ച്ച കഴിഞ്ഞു ഉപയോഗിക്കുമ്പോൾ ആണ് നല്ല ടേസ്റ്റ് ഉണ്ടാകുകയുള്ളൂ.

Thanath Ruchi

Similar Posts